ADVERTISEMENT

ദോഹ∙ പ്രാദേശിക വിപണികളിൽ പ്രീമിയം ഖത്തറി പച്ചക്കറികളുടെ വിൽപന വർധിക്കുന്നു. കഴിഞ്ഞ മാസം വിറ്റഴിഞ്ഞത് 199 ടൺ. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രീമിയം ഖത്തർ ഫാം പദ്ധതിയുടെ കീഴിലാണു വിൽപന. കഴിഞ്ഞ വർഷമാണ് ഫാം പദ്ധതികൾക്ക് തുടക്കമിട്ടത്.

140 പ്രാദേശിക ഫാമുകളിൽ നിന്നുളള പച്ചക്കറികളാണ് ഇടനിലക്കാരില്ലാതെ നേരിട്ടു വിൽക്കാൻ കർഷകർക്കാകുന്നത്. മികച്ച ലാഭവും ലഭിക്കും. പ്രധാന ഹൈപ്പർമാർക്കറ്റുകൾ, മാളുകൾ എന്നിവിടങ്ങളിലെല്ലാം പ്രീമിയം പച്ചക്കറികൾ ലഭിക്കും. ഉയർന്ന ഗുണനിലവാരമുള്ളതും കീടനാശിനികൾ തളിക്കാത്തതുമായ ഉൽപന്നങ്ങളായതുകൊണ്ടാണ് ആവശ്യക്കാർ ഏറുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com