ADVERTISEMENT

ദോഹ ∙ പഴയ കാല ദോഹയുടെ വാസ്തുവിദ്യാ ശൈലിയും ചരിത്രവും അറിയാനും മനസ്സിലാക്കാനും ഖത്തർ ദേശീയ മ്യൂസിയത്തിലെ ‘മേക്കിങ് ദോഹ:1950-2030' പ്രദർശനം കാണാനെത്തുന്നത് ഒട്ടേറെ പേർ. ദോഹയുടെ നഗരവൽക്കരണ യാത്രയും സമാനതകളില്ലാത്ത വാസ്തുവിദ്യാ ശൈലിയും പ്രദർശനത്തിലൂണ്ട്. 70 വർഷത്തെ ദോഹയുടെ ചിത്രങ്ങൾ, പദ്ധതി രൂപരേഖകൾ, വാസ്തുവിദ്യാ ശൈലി, മാതൃകകൾ, സിനിമ, ചരിത്രം എന്നിവയിലൂടെ ദോഹയുടെ പരിണാമം വിശദമാക്കുന്നതാണ് പ്രദർശനം. അറ്റ്‌ലസ് ബുക്ക്‌സ്‌റ്റോറിലെ ഗവേഷണ സംഘമാണ് ചരിത്രം പ്രദർശന രൂപത്തിലേക്ക് എത്തിച്ചത്.

ദോഹയുടെ രൂപീകരണം, നിർമാണവൈഭവം, വാസ്തുവിദ്യയുടെ രാജ്യാന്തര ഘടകങ്ങളുടെ സ്വാധീനം എന്നിവയെല്ലാം 4 അധ്യായങ്ങളിലൂടെ വിവരിക്കുന്നുണ്ട്. ഉൽഭവം (1950-1971), ആധുനിക രാഷ്ട്രം (1971-1995), ലോകം (1995-2010), ലക്ഷ്യസ്ഥാനം ഖത്തർ (2010-2030) എന്നിങ്ങനെയാണ് അധ്യായങ്ങൾ.ദേശീയ മ്യൂസിയത്തിലെ താൽക്കാലിക പ്രദർശന ഗാലറിയിൽ ഓഗസ്റ്റ് 30 വരെയാണ് പ്രദർശനം. ഞായർ മുതൽ ബുധൻ വരെ രാവിലെ 9 മുതൽ രാത്രി 7 വരെയും വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയും വെള്ളി ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 9 വരെയുമാണ് സമയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com