ADVERTISEMENT

ദോഹ ∙ രാജ്യത്ത് 1,000 പേരിൽ 6 പേർക്ക് വീതം ബോധക്ഷയം സംഭവിക്കുന്നുണ്ടെന്ന് ഹമദ് ജനറൽ ആശുപത്രി അധികൃതർ. ജനസംഖ്യയിൽ 40 % പേർക്കും ബോധക്ഷയം സംഭവിക്കാറുണ്ട്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന 3 % പേരും ബോധക്ഷയത്തിന് ചികിത്സ തേടി എത്തുന്നവരാണ്. ഒട്ടുമിക്ക ബോധക്ഷയങ്ങളും ആശങ്കപ്പെടാനുള്ള കാരണങ്ങൾ ഇല്ലാത്തവയാണ്. ചില സമയങ്ങളിൽ ബോധക്ഷയം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാണ്.

അതുകൊണ്ട് ബോധക്ഷയം സംഭവിക്കുന്ന എല്ലാ രോഗികളെയും വിശദമായ പരിശോധനയ്ക്ക് വിധേയരാക്കാറുണ്ടെന്ന് ഇന്റേണൽ മെഡിസിൻ ക്ലിനിക് കൺസൽറ്റന്റ് ഡോ.അമൽ എൽ ഹവാരി. തലച്ചോറിന് മതിയായ ഓക്‌സിജൻ കിട്ടാതെ വരുമ്പോൾ ഹ്രസ്വ സമയത്തേക്ക് ബോധം നഷ്ടപ്പെടുമ്പോഴാണ് ബോധക്ഷയം ഉണ്ടാകുന്നത്. പ്രത്യേകിച്ച് രോഗാവസ്ഥ ഒന്നുമില്ലാത്ത വ്യക്തിക്ക് ബോധക്ഷയം സംഭവിച്ചാൽ ചികിത്സ ആവശ്യമില്ല. അതേസമയം ഹൃദയസംബന്ധമായ രോഗങ്ങളുള്ള 40 വയസ്സിന് മുകളിലുള്ള വ്യക്തികൾക്ക് ബോധക്ഷയം സംഭവിച്ചാൽ അടിയന്തര ചികിത്സ തേടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com