ADVERTISEMENT

ദോഹ∙ അൽ ഗരാഫയിലെ താനി ബിൻ ജാസിം സ്ട്രീറ്റിലെ (ഇത്തിഹാദ് ഇന്റർസെക്‌ഷൻ) അൽ ഹനാ സ്ട്രീറ്റ് ഇന്ന് മുതൽ ഭാഗികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ). 18 മാസത്തേക്കാണ് ഗതാഗത നിയന്ത്രണം. അൽ ഗരാഫയിലെ സബാഹ് അൽ അഹമ്മദ് കോറിഡോർ പദ്ധതിയുടെ ജോലികൾ പൂർത്തിയാക്കാനാണിത്. താനി ബിൻ ജാസിം സ്ട്രീറ്റിന്റെ കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള പാതയും അടയ്ക്കും.

താനി ബിൻ ജാസിം സ്ട്രീറ്റിൽ നിന്ന് മദീനത്ത് ഖലീഫയിലേക്ക് വരുന്ന വാഹനങ്ങൾ അൽ ഹനാ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് യു ടേൺ എടുത്ത് വലത്തേക്ക് തിരിഞ്ഞാൽ താനി ബിൻ സ്ട്രീറ്റിന്റെ കിഴക്ക് ഭാഗത്തെത്തും. മദീനത്ത് ഖലീഫയുടെ പടിഞ്ഞാറ് നിന്ന് അൽ ഗരാഫ വഴി താനി ബിൻ ജാസിം സ്ട്രീറ്റിലേക്ക് എത്തുന്നവർ വലത്തേക്ക് തിരിഞ്ഞ് അൽ മനാ സ്ട്രീറ്റിലേക്കും അവിടെ നിന്ന് ലാൻഡ്മാർക്ക് മാളിന് സമീപത്തെ അൽ മർഖിയ സ്ട്രീറ്റിൽ നിന്ന് പുതിയ യു ടേൺ എടുത്ത് അൽ ഹനാ സ്ട്രീറ്റ് വഴി താനി ബിൻ ജാസിം സ്ട്രീറ്റിൽ എത്താം.

അൽ റയ്യാൻ തുരങ്കപാത ഇന്ന് അടയ്ക്കും

ഗരാഫത് അൽ റയ്യാൻ തുരങ്കപാതയും ഇന്നു മുതൽ 26 വരെ അടയ്ക്കും. ഖലീഫ അവന്യൂവിൽ റോഡ് ടാറിങ് നടക്കുന്നതിനെ തുടർന്നാണിത്. ഗരാഫത് അൽ റയ്യാൻ മേഖലയിൽ നിന്നും ദോഹയിലേക്ക് വരുന്ന വാഹനങ്ങൾ തുരങ്കപാതയ്ക്ക് പകരം ഗരാഫത് അൽ റയ്യാൻ ഇന്റർചേഞ്ച് ഉപയോഗിക്കണം.

ഇ-റിങ്ങിലും ഒരോവരി പാതികൾ അടയ്ക്കും

ഇ-റിങ് റോഡിലെ അൽ ഖ്വുദ്‌സ് അൽ ഷരീഫ് സ്ട്രീറ്റിന്റെ ഇരു വശങ്ങളിലേക്കുമുള്ള  ഓരോ വരി പാതകൾ നാളെ മുതൽ 3 ദിവസത്തേക്ക് അടയ്ക്കും. ഇ റിങ്ങിലെ നുഐജ മേഖലയിലേക്ക് വരാൻ അൽ ഖുദ്‌സ് അൽ ഷരീഫ് സ്ട്രീറ്റിന് പകരമായി അൽ മദീന സ്ട്രീറ്റ് ഉപയോഗിക്കാം. അസാദ് ബിൻ ഫുറത് സ്ട്രീറ്റിന് പകരമായി ബിലാൽ ബിൻ റബാഹ് സ്ട്രീറ്റും ഉപയോഗിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com