ADVERTISEMENT
റിയാദ്∙ കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി എംആർഎസ് ഹൗസിൽ ഷിഹാബുദ്ദീൻ (42) സൗദിയിലെ അൽഹസയിൽ മരിച്ചു. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഷിഹാബുദ്ദീൻ രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും ഉണരാതിരുന്നതിനെ തുടന്ന് വിളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം അൽഹസ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ബെസ്റ്റ് ഹാർവെസ്റ്റ് കമ്പനിയിൽ സെയിൽസ്‍മാനായിരുന്നു. റജീനയാണ് ഭാര്യ, മക്കൾ: മുന്ന, മുഹ്സിൻ, മുസമ്മിൽ. കബറടക്കം അൽഹസയിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com