ADVERTISEMENT

മസ്‌കത്ത് ∙ കേരള സെക്ടറിലേതുള്‍പ്പടെ വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍. ജൂലൈ ഏഴു മുതല്‍ ഓഗസ്റ്റ് 31 വരെ 877 സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വിസ് റദ്ദാക്കിയതിന്റെ തുടര്‍ച്ചയായാണ് നടപടി. മാസങ്ങളായി ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല.

കോഴിക്കോടിന് പുറമെ ഇന്ത്യയിലെ മുംബൈ, ഹൈദരാബാദ്, ജയ്പൂര്‍, ഗോവ എന്നീ സെക്ടറുകളിലേക്കും ജിദ്ദ, ദുബായ്, കാഠ്മണ്ഡു, കൊളംബോ, അമ്മാന്‍, കുവൈത്ത്, മദീന, ദോഹ, സലാല, റിയാദ്, ഏതന്‍സ് എന്നീ നഗരങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കി.

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീ ബുക്കിങ് നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ബുക്ക് ചെയ്യുന്നതിന് മുമ്പ് ഒമാന്‍ എയര്‍ വെബ്‌സൈറ്റിലോ കാള്‍ സെന്റര്‍ നമ്പറായ 96824531111ലോ വിളിച്ച് ഫ്‌ളൈറ്റ് സ്റ്റാറ്റസ് അന്വേഷിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com