ADVERTISEMENT

ദോഹ ∙ ചൊവ്വാഴ്ച ആരംഭിക്കുന്ന നാലാമത് പ്രാദേശിക ഈന്തപ്പഴ വിപണന മേളയിൽ 80 ഫാമുകൾ പങ്കെടുക്കും. ഈന്തപ്പഴം ഉൾപ്പെടെയുള്ള ദേശീയ ഉൽപന്നങ്ങളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടാണു പ്രാദേശിക വിപണന മേളകൾ നടത്തുന്നത്. നഗരസഭ പരിസ്ഥിതി മന്ത്രാലയവും സൂഖ് വാഖിഫും ചേർന്നാണ്  ഈന്തപ്പഴ വിപണന മേള സംഘടിപ്പിക്കുന്നത്. ഇത്തവണ പ്രദർശന നഗരിയുടെ വിസ്തൃതി വർധിപ്പിക്കും. കൂടുതൽ പ്രാദേശിക ഫാമുകൾക്ക് പങ്കെടുക്കാൻ അവസരം നൽകുന്നുണ്ട്.

കഴിഞ്ഞ വർഷം 20,51,85 കിലോ ഈന്തപ്പഴമാണു വിറ്റത്. ഏകദേശം 17 ലക്ഷം റിയാൽ മൂല്യം വരുമിതിന്. 54,000 പേരാണു കഴിഞ്ഞ വർഷം വിപണനമേള സന്ദർശിച്ചത്. സന്ദർശക തിരക്ക് മൂലം 10 ദിവസത്തെ മേള കൂടുതൽ ദിനങ്ങളിലേക്കു നീട്ടിയിരുന്നു.   മുന്തിയ ഇനം ഈന്തപ്പഴങ്ങളായ അൽ ഖലാസ്, അൽ ഷിഷി, അൽ ഖുനൈസി ഉൾപ്പെടെ മേളയിലുണ്ടാകുമെന്നു മന്ത്രാലയം അധികൃതർ വ്യക്തമാക്കി. 10 ദിവസത്തെ വിപണന മേള ഓഗസ്റ്റ് 3 നു സമാപിക്കും. വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണു മേളയിലേക്കു  പ്രവേശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com