ADVERTISEMENT

റാസൽഖൈമ ∙ ഈന്തപ്പന കർഷകരെ പ്രോത്സാഹിപ്പിക്കാനും വൈവിധ്യമാർന്ന പഴങ്ങൾ പരിചയപ്പെടുത്താനും റാസൽഖൈമയിൽ ഈന്തപ്പഴ മേള ആരംഭിച്ചു. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും കാർഷികമേഖലയിൽ വൈവിധ്യവൽകരണ പദ്ധതികൾ നടപ്പാക്കാനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈന്തപ്പനയോലകൊണ്ട് ഉണ്ടാക്കിയ പായ, വിശറി, പാത്രങ്ങൾ, ഈന്തപ്പനയുടെ തടികൊണ്ടുള്ള ഇരിപ്പിടങ്ങൾ, വിളക്ക് കാലുകൾ, മേശകൾ, പണപ്പെട്ടികൾ, കരകൗശല വസ്തുക്കൾ എന്നിവയും ഇവിടെയുണ്ട്. അബുദാബിയിലെ ലിവയിൽ ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ മേള നടന്നുവരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com