ADVERTISEMENT

കുവൈത്ത് സിറ്റി ∙ സ്വകാര്യമേഖലയിൽ സ്വദേശികൾക്കുള്ള തൊഴിൽ സംവരണ തോത് പുതുക്കി മാൻപവർ അതോറിറ്റി. ചിലമേഖലകളിൽ നിലവിലുള്ള തോത് വർധിപ്പിച്ചു. ചിലയിടങ്ങളിൽ കുറച്ചിട്ടുമുണ്ട്. 25ൽ കൂടുതൽ ജീവനക്കാർ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലാണ് സ്വദേശി സംവരണം. 5 മേഖലകളിലായി 30 തസ്തികകളിലാണ് സ്വദേശി സംവരണമുള്ളത്. ക്ലർക്ക്, മാനേജർ തുടങ്ങിയ തസ്തികകൾ വിവിധ സ്ഥാപനങ്ങൾ 20 മുതൽ 60% വരെ സ്വദേശികൾക്ക് നീക്കിവക്കണം.

ഹോട്ടൽ മേഖലയിൽ 3 മുതൽ 8% വരെ സ്വദേശി സംവരണം എന്നത് 20% ആയി വർധിപ്പിച്ചു. ട്രാവൽ, ടൂറിസം മേഖലയിലും 20% നീക്കിവയ്ക്കണം. സ്റ്റോറേജ് വിഭാഗത്തിൽ 35% എന്നത് 40% ആയി വർധിപ്പിച്ചു. ഇലക്ട്രിസിറ്റി, ലൈറ്റിങ്, ഗ്യാസ് മേഖലയിൽ 24% സംവരണം വേണം. നിലവിൽ 21ശതമാനമാണ്. കടകൾ, റസ്റ്ററൻ‌റുകൾ എന്നിവിടങ്ങളിൽ സ്വദേശി മാനേജർമാരുടെ തോത് 20% എന്നത് 24% ആകും. അതേസമയം പത്രസ്ഥാപനങ്ങളിൽ സ്വദേശി മാനേജർമാർ 30% എന്നത് 15% ആയി കുറച്ചു. സഹകരണ സ്ഥാപനങ്ങളിൽ നിലവിലുള്ള 50% തുടരും.

സ്വദേശി ശാസ്ത്രജ്ഞർ, ടെക്നീഷ്യന്മാർ എന്നിവർക്ക് മേഖലകളിലുള്ള 4% സംവരണം 15% ആകും. സർവീസ് പ്രൊവൈഡിങ് സ്ഥാപനങ്ങളിലെ 2%, സെയിൽ‌സ് മേഖലയിലെ 6% എന്നത് 20% ആകും. ഇൻഷുറൻ മേഖലയിൽ നിലവിലുള്ള തോതിൽ 6% വർധനയോടെ 70% ആക്കി. ബാങ്കിങ് മേഖലയിൽ 60% എന്നത് 65 ശതമാനവുമാകും. ധനകാര്യം- നിക്ഷേപം, കൃഷി, മത്സ്യബന്ധനം, ആടുമേയ്ക്കൽ, റിയൽ എസ്റ്റേറ്റ്, പെട്രോകെമിക്കൽ ആൻഡ് റിഫൈനിങ് എന്നിവകളിൽ നിലവിലുള്ള തോത് തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com