ADVERTISEMENT

ദോഹ∙ഗതാഗത നിയമങ്ങളുടെ പുതിയ  ഭേദഗതിയിൽ കാറിന്റെ പിന്നിലെ സീറ്റുകളിൽ ഇരിക്കുന്ന കുട്ടികൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയേക്കും. പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിലാനു പുതിയ നിയമത്തിലെ ഭേദഗതികൾ സംബന്ധിച്ച് ഗതാഗത ജനറൽ ഡയറക്ടറേറ്റ് മേജർ ജനറൽ മുഹമ്മദ് സാദ് അൽഖർജി സൂചന നൽകിയത്. ഓരോ 2 വർഷം കൂടുമ്പോഴും ഗതാഗത നിയമങ്ങളിൽ ഭേദഗതി വരുത്താറുണ്ട്. പിന്നിലെ സീറ്റിൽ ഇരിക്കുന്ന കുട്ടികൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതോടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാമെന്നും അൽ ഖർജി വ്യക്തമാക്കി.

പുതിയ നിയമ നിർമാണത്തിന് കീഴിൽ ഗൂഗിൾ ഗ്ലാസുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങും ഗതാഗത ലംഘനങ്ങളിൽ ഉൾപ്പെടുത്തിയേക്കും. ഡ്രൈവിങ്ങിനിടെ ഗൂഗിൾ ഗ്ലാസുകളുടെ ഉപയോഗം ഡ്രൈവറുടെ ഏകാഗ്രത നഷ്ടപ്പെടുത്തുമെന്നും അൽ ഖർജി ചൂണ്ടിക്കാണിച്ചു. ഗതാഗത നിയമങ്ങൾ കർശനമാക്കിയതോടെ റോഡ് അപകടമരണങ്ങളിൽ ഗണ്യമായ  കുറവാണുള്ളത്. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിലും കുറവുണ്ട്. ഗതാഗത നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കുക എന്നതു ഗൗരവത്തോടെ ഡ്രൈവർമാർ കാണാൻ തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com