ADVERTISEMENT

മനാമ∙ ഹൃദയസ്പർശം കാർഡിയാക് കെയർ ഗ്രൂപ് കാർഡിയാക് സെമിനാറും സിപിആർ പരിശീലനവും അസ്‌കർ എംസിഎസ്‌സി ക്യാംപിൽ സംഘടിപ്പിച്ചു.

സെമിനാറിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ കൺസൽട്ടന്റ് കാർഡിയോളോജിസ്റ്റ് ഡോ. സോണി ജേക്കബ്, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ സർവീസ് ലൈൻ ഹെഡും ലൈസൺ ഫിസിഷ്യനുമായ ഡോ. ബാബു രാമചന്ദ്രൻ, അസ്രി മെഡിക്കൽ സെന്റർ ഒക്യുപേഷണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. മനോജ് കുമാർ, ഡോ. ദിലീപ് എന്നിവർ ക്ലാസെടുത്തു.

തൊഴിലാളികൾക്ക് സിപിആർ പരിശീലനം നൽകി. മുന്നൂറോളം തൊഴിലാളികൾ പങ്കെടുത്തു. കാർഡിയാക് കെയർ ഗ്രൂപ് രക്ഷാധികാരി സുധീർ തിരുനിലം പ്രസംഗിച്ചു. കാർഡിയാക് കെയർ ഗ്രൂപ് അംഗങ്ങളായ രാജീവൻ, ജ്യോതിഷ് പണിക്കർ, ജഗത് കൃഷ്ണകുമാർ, മണിക്കുട്ടൻ, ശ്രീജ ശ്രീധരൻ, സതീഷ്, രാകേഷ് ശർമ്മ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com