ADVERTISEMENT

ദുബായ് ∙ ഓടയിൽ നിന്നുള്ള ജലവും മഴവെള്ളവും സംഭരിക്കുന്ന തടാകത്തിൽ സോളർപാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് സംബന്ധിച്ച് മുനിസിപ്പാലിറ്റിയും ദുബായ് ഇല്ക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറ്റിയും (ദീവ) പഠനം നടത്തുന്നു. മുനിസിപ്പാലിറ്റിയുടെ ഡീപ് ടണൽ പദ്ധതി നിർമാണം പകുതിയായതിന്റെ പശ്ചാത്തലത്തിലാണ് സോളർ വൈദ്യുതി ഉൽപാദനത്തിന്റെ സാധ്യതകൾ പഠിക്കുന്നത്.

അൽ മക്തൂം എയർപോർട്ടിനു സമീപം നിർമിക്കുന്ന കൃത്രിമ തടാകത്തിലാണു ഓടവെള്ളവും മഴവെള്ളവും സംഭരിക്കുക. ഇതിൽ പൊങ്ങിക്കിടക്കുന്ന സോളർ പാനൽ സ്ഥാപിച്ച് വൈദ്യുതി നിർമിക്കുകയാണു ലക്ഷ്യം. സുസ്ഥിര വികസനപദ്ധതികൾ നടപ്പാക്കുന്നതിന്റെയും പുനരുപയോഗിക്കാവുന്ന സംശുദ്ധ വൈദ്യുത പദ്ധതികൾ വികസിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതിയെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com