ADVERTISEMENT

അബുദാബി ∙ ഗോ എയർ അബുദാബിയിൽനിന്നു മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കു പ്രതിദിന സർവീസ് ആരംഭിച്ചു. ഇന്നലെ വൈകിട്ട് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ഉദ്ഘാടനം നടന്നു. നിലവിൽ അബുദാബി – കണ്ണൂർ സെക്ടറിൽ ഗോ എയർ സർവീസ് നടത്തുന്നുണ്ട്. 26ന് പുലർച്ചെ ദുബായിൽനിന്നും കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കും. ഗോ എയറിനെ സ്വാഗതം ചെയ്യുന്നതായും ഇന്ത്യൻ യാത്രക്കാർക്കു കൂടുതൽ പ്രയോജനപ്പെടുമെന്നും എയർപോർട്ട് ചീഫ് കൊമേഴ്സ്യൽ ഓഫിസർ മാർട്ടിൻ ഡെ ഗ്രൂഫ് പറഞ്ഞു.

6 മാസത്തിനകം യുഎഇയിൽനിന്ന് കൂടുതൽ സ്ഥലങ്ങളിലേക്കു സർവീസ് ആരംഭിക്കുമെന്നു ഗോ എയർ എംഡി ജെ. വാദിയ പറഞ്ഞു. പ്രാദേശിക, രാജ്യാന്തര സെക്ടറുകളിലായി ഗോ എയർ ആഴ്ചയിൽ 1600 സർവീസുകളാണ് നടത്തിവരുന്നത്. ഉദ്ഘാടന ചടങ്ങിൽ ഗോ എയർ സീനിയർ ജനറൽ മാനേജർ ജലീൽ ഖാലിദ്, അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മാർക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റ് ഖലീൽ ലംബ്രദത്, അഡാക് മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ മുഹമ്മദ് അൽ റുമൈത്തി, അഡാക് ഓപറേഷൻ കൺട്രോൾ മാനേജർ സാലം അൽ മർസൂഖി, ഗ്രൗണ്ട് ഓപറേഷൻ മേധാവി നജിബ് ചാച്ചാഡെ, സഫർ ട്രാവൽസ് ജിഎം ഡെറിൽ സിഖ്വേറ എന്നിവർ പങ്കെടുത്തു.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com