ADVERTISEMENT

ദോഹ∙ ചൂട് കൂടിയതോടെ വൈകുന്നേരങ്ങളിൽ ബീച്ചുകളിലെത്തുന്ന കുടുംബങ്ങളുടെ എണ്ണവും വർധിച്ചു തുടങ്ങി. പ്രത്യേകിച്ചും വാരാന്ത്യങ്ങളിൽ. ബീച്ചുകളിലെല്ലാം സന്ദർശകർക്ക്   പ്രാർഥനാ സൗകര്യങ്ങളും സുരക്ഷയും നഗരസഭ പരിസ്ഥിതി മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കും പൊതുജനങ്ങൾക്കുമായി വെവ്വേറെ ബീച്ചുകളുമുണ്ട്. അൽ വക്ര ബീച്ച് കുടുംബങ്ങൾക്ക് വേണ്ടിയുള്ളതാണ്. ദോഹ നഗരത്തിൽ നിന്ന് 30 മിനിട്ട് ദൂരമേയുള്ള അൽ വക്രയിലേക്ക്. അതുകൊണ്ട് തന്നെ കൂടുതൽ തിരക്കും ഇവിടെയാണ്.

വടക്കൻ മേഖലയിലെ  ഉം ബാബ്, സെക്രീത്ത്, അൽ ദഖീറ, അൽഖോർ ഫാമിലി ബീച്ച്, സിമെയ്‌സ്മ ഫാമിലി ബീച്ച് തുടങ്ങിയ ബീച്ചുകളിലും തിരക്കായി കഴിഞ്ഞു. ദോഹയിൽ നിന്ന് വാരാന്ത്യങ്ങളിലേക്കാണ് ഇവിടേക്ക് സന്ദർശകർ കൂടുതലും എത്തുന്നത്. സീലൈൻ ബീച്ചിലും തിരക്കേറി വരികയാണ്. കടൽതീരങ്ങളിൽ സൗഹൃദ സംഗമങ്ങളും ധാരാളം. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ബാർബിക്യൂ ഉണ്ടാക്കി വിശേഷങ്ങൾ പങ്കുവെച്ച് അർധരാത്രിയോടെയാണ് ഒട്ടുമിക്കവരുടേയും മടക്കം. ചിലർ പുലർച്ചെ വരെ കടൽ തീരത്ത് ഗെയിമുകളും മറ്റുമായി ചെലവിടും.

തിരതിതപകണക്കിലെടുത്ത് ആംബുലൻസ് സേവനം ഉൾപ്പെടെയുള്ള മികച്ച സുരക്ഷയും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. ബീച്ചുകളിൽ എത്തുന്ന സന്ദർശകർക്ക് വ്യായാമത്തിനുള്ള ഉപകരണങ്ങളും ഒട്ടുമിക്ക ബീച്ചുകളിലുമുണ്ട്. കുട്ടികൾക്കായി പ്രത്യേക കളിസ്ഥലങ്ങളുമുണ്ട്. കടലിൽ ഇറങ്ങുന്നവർ സുരക്ഷാ ജാക്കറ്റ് ധരിച്ച് മാത്രമേ ഇറങ്ങാവൂ. കുട്ടികളെ നന്നായി ശ്രദ്ധിക്കുകയും വേണം.

ജല സ്‌കൂട്ടർ സവാരി നടത്തുന്നവരും അധികൃതരുടെ നിർദേശ പ്രകാരം സുരക്ഷ ഉറപ്പാക്കി വേണം കടലിൽ ഇറങ്ങാൻ. ഒറ്റയ്ക്കുള്ള നീന്തൽ ഒഴിവാക്കി സുഹൃത്തുക്കൾക്കൊപ്പം വേണം നീന്താനെന്നും അധികൃതർ നിർദേശിക്കുന്നുണ്ട്. മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും വലിച്ചെറിയാതെ മാലിന്യ പെട്ടിയിൽ നിക്ഷേപിച്ച് പൊതു ശുചിത്വം ഉറപ്പാക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com