ADVERTISEMENT

അബുദാബി ∙ പരിശീലന പറക്കൽ വിജയകരമായി പൂർത്തിയാക്കിയതോടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനൽ ഉടൻ രാഷ്ട്രത്തിനു സമർപ്പിക്കും. 1910 കോടി ദിർഹം മുതൽ മുടക്കിലാണ് മിഡ്ഫീൽഡ് ടെർമിനൽ സജ്ജമാക്കിയത്. പരിശീലന പറക്കലിൽ 2 എത്തിഹാദ് വിമാനങ്ങളും 800 വൊളൻറിയർമാരും പങ്കെടുത്തു. ജനങ്ങളെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണു പരിശീലന പരിപാടി നടത്തിയത്. രാവിലെ 9.30ന് യാത്രക്കാരെ വിമാനങ്ങളിൽ കയറ്റി 80 മിനിറ്റ് പറന്ന ശേഷം തിരിച്ചിറക്കി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി.

ഇതിനിടയിൽ ലഗേജ് കയറ്റൽ, ഇന്ധനം നിറയ്ക്കൽ, സുരക്ഷാപരിശോധന എന്നിവയെല്ലാമുണ്ടായി. പരിശീലനം വിജയകരമായതോടെ എത്രയും വേഗം തുറക്കാനാണ് പദ്ധതിയെന്ന് ചീഫ് എക്സിക്യൂട്ടീവ് ബ്രയാൻ തോംസൺ പറഞ്ഞു. മിഡ്ഫീൽഡ് ടെർമിനലിനു മണിക്കൂറിൽ 8,500 പേരെ കൈകാര്യം ചെയ്യാനും വർഷം 5 ലക്ഷം ബാഗേജുകൾ കൈകാര്യം ചെയ്യാനും ശേഷിയുണ്ട്. മിഡ്ഫീൽഡ് ടെർമിനൽ പ്രവർത്തന സജ്ജമാകുന്നതോടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ യാത്രക്കാരുടെ ശേഷി വർഷത്തിൽ 4.5 കോടിയായി ഉയരും. നിലവിൽ ഇത് 2 കോടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com