ADVERTISEMENT

മനാമ ∙ ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദി സംഘടിപ്പിക്കുന്ന ഖസാക്കിന്റെ ഇതിഹാസം സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ കവർ ചിത്രരചന - കാർട്ടൂൺ മത്സര വിജയികളെ പ്രഖ്യാപിച്ചു. കവർ ചിത്രരചന കുട്ടികളുടെ വിഭാഗത്തിൽ ശിൽപ സന്തോഷ് ഒന്നാം സ്ഥാനവും മിയ മറിയം അലക്സ് രണ്ടാം സ്ഥാനവും പത്മപ്രിയ പ്രിയദർശിനി മൂന്നാം സ്ഥാനവും നേടി. മുതിർന്നവരുടെ വിഭാഗത്തിൽ രാജീവ് പത്മനാഭൻ ഒന്നാം സ്ഥാനവും ലതാ മണികണ്ഠൻ, പ്രിയദർശിനി മനോജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി.

കുട്ടികൾക്കായുള്ള കാർട്ടൂൺ മത്സരത്തിൽ മിയ മറിയം അലക്സും ശിൽപ സന്തോഷും സമ്മാനം നേടി. മുതിർന്നവരുടെ മത്സരത്തിൽ റോഷിത് കോടിയേരിക്കും വിനു രഞ്ചുവിനുമാണ് സമ്മാനം. ജൂലൈ 25 വ്യാഴാഴ്ച രാത്രി 8ന് പ്രശസ്ത സാഹിത്യ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ഡോ.പി.കെ.രാജശേഖരൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ഒ.വി.വിജയൻ വരച്ച കാർട്ടൂണുകളുടെയും മത്സരത്തിൽ പങ്കെടുത്തവർ വരച്ച ചിത്രങ്ങളുടേയും പ്രദർശനവും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com