ADVERTISEMENT

ദോഹ ∙ ഖത്തറിന്റെ ഹൈജംപ്  താരം മുതാസ് ബർഷിം ലണ്ടനിൽ നടന്ന ഐഎഎഫ് ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനം നേടി. ഒരിടവേളയ്ക്കു ശേഷം മികച്ച പ്രകടനം കാഴ്ചവച്ചാണു ബർഷിമിന്റെ മടങ്ങി വരവ്.  ലണ്ടനിലെ ഒളിംപിക്  സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2.27 മീറ്റർ ഉയരത്തിൽ ചാടിയാണു രണ്ടാമതെത്തിയത്. സിറിയയുടെ മജീദെദിൻ ഘാസലാണ് ഒന്നാം സ്ഥാനത്ത് (2.30 മീറ്റർ). ബർഷിമിന്റെ ഈ വർഷത്തെ മികച്ച വ്യക്തിഗത പ്രകടനമാണിത്.

2018 ജൂലൈയിൽ കാലിന് ഏറ്റ പരിക്കിനെ തുടർന്നു വിശ്രമത്തിലായിരുന്ന ബർഷിം രണ്ടു മാസങ്ങൾക്കു മുൻപാണു മൈതാനത്തേക്കു  മടങ്ങിയത്. സെപ്റ്റംബർ 27 മുതൽ ഒക്‌ടോബർ 6 വരെ ദോഹയിൽ നടക്കുന്ന അത്‌ലറ്റിക് ലോക ചാംപ്യൻഷിപ്പിൽ പുതിയ റിക്കോർഡിനുള്ള തയാറെടുപ്പിലാണു ബർഷിം.  2017 ൽ ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന ഐഎഎഫ് ലോക ചാംപ്യൻഷിപ്പിൽ  ബർഷിം സ്വർണം കരസ്ഥമാക്കിയിരുന്നു. 2016 റിയോ ഒളിംപിക്സിൽ  വെള്ളിയും 2012 ലെ ലണ്ടൻ ഒളിംപ്ക്സിലും വെങ്കലവും കരസ്ഥമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com