ADVERTISEMENT

ദുബായ് ∙ സഹിഷ്ണുതാ വർഷത്തിൽ സവിശേഷ ശിൽപം നിർമ്മിച്ചു യുഎഇയിലെ ശിൽപിയും ചലച്ചിത്ര പ്രവർത്തകനുമായ നിസാർ ഇബ്രാഹിം ശ്രദ്ധേയനാകുന്നു. അനമോർഫിക് കാലിഗ്രഫി ശൈലിയിൽ ‘അൽ തിസാമഹ്’ എന്ന സഹിഷണുതാ എന്നർഥം വരുന്ന അറബിക് പദം ത്രിമാന രീതിയിൽ  സ്വർണം പൂശിയ ശിൽപമാക്കിയപ്പോൾ അത് മനോഹരമായ കലാരൂപമായിത്തീർന്നു. 

sculpture-by-nizar-ibrahim2

പീഠമടക്കം ഏഴടി ഉയരമുള്ള ശിൽപം ലോഹത്തിലാണ് നിർമിച്ചത്. ഇൗ മാസം 27 മുതൽ ഒാഗസ്റ്റ് അഞ്ചു വരെ ദുബായ് സ്റ്റുഡിയോ 7 ൽ നടക്കുന്ന കാലിഎക്സ്പ്രഷൻ7 (callixpression7) എന്ന പ്രദർശനത്തിൽ ഈ ശിൽപവും സ്ഥാനം പിടിച്ചു. രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ കാലിഗ്രഫി സ്വദേശികളും വിദേശികളും ആയ മറ്റു ആറു ചിത്രകാരന്മാരും പ്രദർശനത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് ക്യൂറേറ്റർ ജെസ്‌നോ അറിയിച്ചു.

nizar

സായിദ് വർഷം പ്രമാണിച്ച് നിസാർ നിർമിച്ച 'ഏകതയുടെ പിതാവ്' എന്ന ഷെയ്ഖ് സായിദ് ശിൽപവും യുഎഇയുടെ സംസ്കാര വൈവിദ്ധ്യം പ്രമേയമാക്കിയ 'സമൃദ്ധിയുടെ കൂട്' എന്ന ശില്പവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തൃശൂർ പട്ടേപ്പാടം സ്വദേശിയായ നിസാറിന്റെ ഹ്രസ്വചിത്രങ്ങളും ഏറെ ചർച്ച ചെയ്യപ്പെടുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com