ADVERTISEMENT

ദുബായ് ∙ ഭാവിയിലെ സ്മാർട് പദ്ധതികൾക്കു രൂപം നൽകാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ 9 സ്റ്റാർട്ടപ്പുകളുമായി ദുബായ് കൈകോർക്കുന്നു. ദുബായ് പൊലീസ്, ആർടിഎ, ടെലികോം കമ്പനിയായ ഇത്തിസലാത്ത് എന്നിവയുമായാണ് സഹകരിക്കുക. നിർമിതബുദ്ധി, വാർത്താവിനിമയം, ഗതാഗതം, ഉപഭോക്തൃ സേവനം, ഡിജിറ്റൈസേഷൻ തുടങ്ങിയ മേഖലകളിലെ പദ്ധതികൾക്കാണു രൂപം നൽകുകയെന്ന് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ വ്യക്തമാക്കി. 

ഭാവിയിലെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള ദുബായിയുടെ ‘ചാലഞ്ച്’ ഏറ്റെടുത്ത സംരംഭകരിൽ നിന്നാണ് മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയത്. നൂതന സാങ്കേതിക വിദ്യകൾ ആർജിക്കാനും പൊതുജനങ്ങൾക്കു നൽകുന്ന സേവനങ്ങളിൽ വിപ്ലവകരമായ മുന്നേറ്റം നടത്താനും ലക്ഷ്യമിട്ടാണിതെന്ന് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സഈദ് അൽ ഫലാസി പറഞ്ഞു. 

ഗതാഗതനിയലംഘനങ്ങൾ കണ്ടെത്താൻ ഇന്ത്യൻ നയൻ

ഗതാഗതനിയലംഘനങ്ങൾ അതിവേഗം കണ്ടെത്താൻ നയൻ എന്ന ഇന്ത്യൻ കമ്പനിയുമായി ദുബായ് പൊലീസ് കൈകോർക്കും. വഴിതെറ്റാതിരിക്കാനും അപകടങ്ങൾ ഒഴിവാക്കാനും വാഹനമോടിക്കുന്നവർക്ക് നിർദേശങ്ങൾ നൽകുന്ന സംവിധാനവുമൊരുക്കും. വാഹനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള സ്പേസ് ഇമേജിങ് സംവിധാനം വികസിപ്പിക്കാനും വിപുല വിവരശേഖരം തയ്യാറാക്കാനുമുള്ളതാണ് മറ്റൊരു പദ്ധതി.

ഇത്തിസലാത്ത് 5 രാജ്യാന്തര കമ്പനികളുമായാണു സഹകരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com