ADVERTISEMENT
മനാമ∙ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ധ്യാനപ്രസംഗവും 31 മുതൽ ഓഗസ്റ്റ് 14 വരെ നടക്കും. അട്ടപ്പാടി ഗെത്സമേൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. വർഗീസ് മാത്യു നേതൃത്വം നൽകും. 31ന് കൊടിയേറ്റ്, എല്ലാ ദിവസവും വൈകിട്ട് 6.15ന് സന്ധ്യാ നമസ്കാരം, വെള്ളിയാഴ്ചകളിൽ രാവിലെ ഏഴിന് പ്രഭാത നമസ്കാരവും കുർബാനയും, 5,6,8 തീയതികളിൽ ധ്യാനപ്രസംഗം എന്നിവയുണ്ടാകുമെന്ന് ഇടവക വികാരി ഫാ. ഷാജി ചാക്കോ, ട്രസ്റ്റി സുമേഷ് അലക്സാണ്ടർ, സെക്രട്ടറി സാബു ജോൺ എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com