ADVERTISEMENT

ദുബായ് ∙ കേരളത്തിൽ അപ്രതീക്ഷിത തരംഗം സൃഷ്ടിച്ച് തണ്ണീർമത്തൻ ദിനങ്ങൾ വിജയകരമായി പ്രദർശനം തുടരുകയാണ്. വലിയ താരനിര ഇല്ലാതിരുന്നിട്ടും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഏരീസ് പ്ലക്സ് തിയറ്ററിലെ റിപ്പോർട്ടുകൾ. അതിനിടെ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് സിനിമ 10 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. 10 ദിവസങ്ങള്‍കൊണ്ട് സിനിമ 11 കോടി രൂപയ്ക്ക് അടുത്താണ് നേടിയിരിക്കുന്നത്.

എന്നാൽ, 17 ദിവസങ്ങൾകൊണ്ട് ഏരീസ് പ്ലക്സിൽ നിന്നു മാത്രം ചിത്രം നേടിയത് 50 ലക്ഷം രൂപയാണ്. 18 ദിവസങ്ങൾകൊണ്ട് 50 ലക്ഷം രൂപ എന്ന 'ലൂസിഫറി'ന്റെ കളക്ഷൻ റെക്കോർഡാണ് 'തണ്ണീർമത്തൻ ദിനങ്ങൾ' തകർത്തിരിക്കുന്നത്. ഏരീസ് പ്ലക്സിൽ മാത്രം ദിനംപ്രതി അഞ്ച് പ്രദർശനങ്ങളാണുള്ളത്. കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ തിയറ്ററുകളില്‍ നിന്നുളള വിഹിതമായി നിര്‍മ്മാതാക്കളിലേക്ക് എത്തിച്ചിട്ടുളളത് അഞ്ചു കോടി രൂപയ്ക്ക് മുകളില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ഏരീസ് ഗ്രൂപ്പ് സിഇഒ സോഹൻ റോയിയുടെ നിർദേശപ്രകാരം ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം ലോ ബഡ്ജറ്റ് ചിത്രങ്ങൾക്കും പിൻതുണ നൽകി ജനകീയമാക്കാൻ കാണിക്കുന്ന ഏരീസ് പ്ലക്സിന്റെ സന്നദ്ധതയാണ് ഈ ചിത്രത്തിനെ ഇത്തരമൊരു വലിയ വിജയം നേടാൻ പ്രാപ്തമാക്കിയതെന്ന് സോഹൻ റോയ് പറഞ്ഞു.

പുതുമുഖങ്ങളെ അണിനിരത്തി എ.ഡി. ഗിരീഷ് സംവിധാനം ചെയ്ത സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ജോമോന്‍ ടി ജോണ്‍ ആണ് ക്യാമറ കൈകാര്യം ചെയ്തത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസ്, ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിനീത് ശ്രീനിവാസനാണ് മറ്റൊരു പ്രധാന നടൻ. പ്ലസ് ടു കാലഘട്ടത്തില്‍ ഉണ്ടാവുന്ന പ്രണയവും സൗഹൃദവും സംഘര്‍ഷങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം. 

ആദ്യ ദിനങ്ങളില്‍ തന്നെ ഏരീസ് പ്ലക്സിൽ പ്രേക്ഷകരിൽനിന്നു ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. എല്ലാ പ്രദർശനങ്ങളിലും കുടുംബ പ്രേക്ഷകരുടെ സാനിധ്യവും ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com