ADVERTISEMENT

അബുദാബി ∙സാഹോദര്യത്തിന്റെ മുഹബ്ബത്തിൻ നിലാവുമായി അബുദാബി മലയാളി സമാജം പെരുന്നാൾ ആഘോഷിച്ചു. സമാജം അംഗങ്ങളും വനിതാവേദി, ബാലവേദി അംഗങ്ങളും ചേർന്ന് ഒരുക്കിയ ദഫ്മുട്ട്, ഒപ്പന, കോൽക്കളി, ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ലഘു നാടകം തുടങ്ങിയവ അരങ്ങേറി. കലാവിഭാഗം സെക്രട്ടറി രഖിൻ സോമനും ഷാജികുമാറും നേതൃത്വം നൽകി. ലേഖ അജയുടെ ഗാനമേളയുമുണ്ടായിരുന്നു.

പ്രളയ പശ്ചാത്തലത്തിൽ പെരുന്നാൾ സദ്യ, ഉപഹാരം തുടങ്ങിയവ ഒഴിവാക്കി. മുൻകൂട്ടി നിശ്ചയിച്ചതിനാലും ബാലവേദി കുരുന്നുകൾ ദിവസങ്ങളോളം പരിശീലനം നടത്തിയതിനാലുമാണു പരിപാടി നടത്തിയതെന്നു പ്രസിഡന്റ്  ഷിബു വർഗീസ് പറഞ്ഞു. ബൈജൂസ് ആപ്പിന്റെ അബുദാബി മാർക്കറ്റിങ് മാനേജർ ഷമീം, സമാജം ജനറൽ സെക്രട്ടറി ജയരാജ് ട്രഷറർ അബ്ദുൾ ഖാദർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com