ADVERTISEMENT

അബുദാബി ∙ 2021ലെ ഗൾഫ് മാർത്തോമ്മാ യൂത്ത് കോൺഫറൻസിനു ബഹ്റൈൻ മാർത്തോമ്മാ യുവജന സഖ്യം ആതിഥേയത്വം വഹിക്കും. അബുദാബി മാർത്തോമ്മാ ഇടവകയിൽ ഇന്നലെ നടന്ന സമാപന സമ്മേളനത്തിൽ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. കേന്ദ്ര യുവജനസഖ്യം പ്രസിഡന്റ് തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു.ബഹ്‌റൈൻ മാർത്തോമ്മാ ഇടവക വികാരി മാത്യു മുതലാളിയും ബഹ്‌റൈൻ യുവജന സഖ്യം ഭാരവാഹികളും ചേർന്നു തോമസ് മാർ തീത്തോസിൽ നിന്നു ദീപശിഖ ഏറ്റുവാങ്ങി.

19മത് ഗൾഫ് യൂത്ത് കോൺഫറൻസിന്റെ ജനറൽ കൺവീനർ ബേബി ശമുവേലും 20മത് ഗൾഫ് യൂത്ത് സമ്മേളന റിപ്പോർട്ട് അബുദാബി യുവജന സഖ്യം സെക്രട്ടറി ജെറിൻ ജേക്കബ് കുര്യനും അവതരിപ്പിച്ചു. ഇടവക വികാരിയും മാർത്തോമ്മാ യുവജനസഖ്യം ചെയർമാനുമായ റവ. ബാബു പി കുലത്താക്കൽ, വൈസ് ചെയർമാൻ റവ. സി.പി ബിജു, ജനറൽ കൺവീനർ ബോബി ജേക്കബ്, ഫിനാൻസ് കൺവീനർ ഡെന്നി കെ ജോർജ്. ഡിബിൻ പി പണിക്കർ, സുനിൽ ജോൺ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com