ADVERTISEMENT

അബുദാബി∙ കാലവർഷക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന കനിവിൻ ഈണം പരിപാടി ഇന്നു വൈകിട്ട് 7.30ന് അബുദാബി മലയാളി സമാജത്തിൽ നടക്കും.

സിനിമാതാരം നൂറിൻ ഷരീഫ്, ഗായകരായ ആസിഫ് കാപ്പാട്, ആബിദ് കണ്ണൂർ, ഫാസില ബാനു, സിയ ജാസ്മിൻ തുടങ്ങിയവരുടെ നേതൃത്വത്തിലുളള കലാപരിപാടികളിലൂടെ സമാഹരിക്കുന്ന തുകയിൽ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം. പരിപാടി കാണാൻ എത്തുന്നവർക്ക് പുതുവസ്ത്രങ്ങൾ സംഭാവന ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഇവ സീബ്രീസ് കാർഗൊയുടെ സഹകരണത്തോടെ നാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിൽ വിതരണം ചെയ്യും.  ഷഫീൽ കണ്ണൂർ സംവിധാനം ചെയ്യുന്ന പരിപാടിയുടെ നിർമാണം നസീർ പരുമ്പാവൂർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com