ADVERTISEMENT

ദുബായ് ∙ കേരളത്തിലും കോലാപൂരിലും പ്രളയദുരന്തത്തിൽപ്പെട്ട 45,000 പേർക്ക് സഹായഹസ്തമേകിയതായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സേവന വിഭാഗമായ ആസ്റ്റർ വൊളന്റിയർ പ്രോഗ്രാം ഭാരവാഹികൾ അറിയിച്ചു. സേവന പ്രവർത്തനങ്ങൾ തുടരുകയാണ്. കേരളത്തിൽ 600 ആസ്റ്റർ വൊളന്റിയർമാർ പ്രവർത്തിച്ചു.

37,000 ദുരിതബാധിതകർക്ക് സഹായം എത്തിച്ചു. 30 ദുരിതാശ്വാസ ക്യാംപുകളും 63 മെഡിക്കൽ ക്യാംപുകളും നടത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തി. ഒരു ടൺ അരി, ഭക്ഷണപൊതികൾ, കുടിവെള്ളം, വസ്ത്രം, മരുന്നുകൾ തുടങ്ങിയവയെല്ലാം വിതരണം ചെയ്തു. കൊലാപൂരിൽ 500 ആസ്റ്റർ വൊളന്റിയർമാർ രംഗത്തിറങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com