ADVERTISEMENT

ദുബായ് ∙ ഗതാഗത നിയമം ലംഘിക്കാതെ വാഹനമോടിച്ചാൽ ട്രാഫിക് പിഴയിൽ ഇളവു നൽകുന്ന പദ്ധതിയുടെ അടുത്തഘട്ടം ആരംഭിച്ചു. നേരത്തേ നടത്തിയ നിയമലംഘനങ്ങളുടെ പിഴയാണ് കുറയുക. 4,25,371 പേർക്ക് ഇതുവരെ ആനുകൂല്യം ലഭിച്ചു.

ഫെബ്രുവരിയിൽ തുടങ്ങിയ പദ്ധതിയനുസരിച്ച് 6 മാസം നിയമലംഘനം നടത്തിയില്ലെങ്കിൽ അതുവരെയുള്ള പിഴയിൽ 50% കുറവുണ്ടാകും. 9 മാസം നിയമലംഘനം നടത്താത്തവർക്ക് 75 ശതമാനവും  ഒരു വർഷം നടത്താവർക്ക് 100 ശതമാനവും  ഇളവ് ലഭിക്കും. ആറു മാസം പിന്നിട്ട പദ്ധതിയുടെ മൂന്നാം ഘട്ടമാണ് തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com