ADVERTISEMENT

അബുദാബി ∙ ഇത്തിഹാദ് എയർവേയ്സ് ഇന്ത്യയിലേക്കു പറന്നു തുടങ്ങിയിട്ട് 15 വർഷം. പ്രധാനമന്ത്രി നരേന്ദ്രമോദിയുെട യുഎഇ സന്ദർശനത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷമുണ്ടാകും. 2004ൽ അബുദാബിയിൽ നിന്നു മുംബൈയിലേക്ക് ആയിരുന്നു ഇത്തിഹാദിന്റെ ആദ്യ സർവീസ്. 3 മാസത്തിനു ശേഷം ന്യൂഡൽഹിയിലേക്കും തുടങ്ങി. ഇപ്പോൾ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 159 സർവീസുകൾ നടത്തുന്നു.

യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്നവർക്കും കൂടുതൽ സർവീസുകൾ തുടങ്ങി. ഇത്തിഹാദ് എയർവേയ്സിൽ 4,800ൽ ഏറെ ഇന്ത്യക്കാർ ജോലി ചെയ്യുന്നതായി സിഇഒ: ടോണി ഡഗ്ലസ് പറഞ്ഞു. മൊത്തം ജീവനക്കാരുടെ 25% വരുമിത്. 480 ഇന്ത്യൻ കമ്പനികളുമായി ഇത്തിഹാദ് ഇടപാട് നടത്തുന്നുമുണ്ട്. കഴിഞ്ഞവർഷം 15.1 കോടി ഡോളറിന്റെ ഇടപാടാണ് നടന്നത്. ഇന്ത്യയിലേക്കുള്ള ചരക്കു നീക്കത്തിലും വർധനയുണ്ടായതായി ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com