ADVERTISEMENT

ദോഹ∙ ക്യുഎൻബി സ്റ്റാർസ് ലീഗിന്റെ ആദ്യ ആഴ്ചയിലെ മത്സരങ്ങൾ സമാപിച്ചു. അടുത്ത മത്സരം 29ന് തുടങ്ങും. വെള്ളിയാഴ്ച നടന്ന അവസാന മത്സരത്തിൽ അൽ അറാബിക്ക് വിജയം. അൽ റയ്യാനും ഉംസലാലും സമനിലയിൽ പിരിഞ്ഞു. അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ആഴ്ചയിലെ മത്സരം അവസാനിക്കുമ്പോൾ അൽ അറാബി അൽ അഹ്‌ലിയെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഹമാദി ഹർബാഉയി, പിയാറെ മൈക്കൽ ലസോഗ, ഹെർനാൻ ഗോൺസാലസ് എന്നിവരാണ് അൽ അറാബിക്കായി വിജയ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ തന്നെ വിജയം ഉറപ്പിച്ചാണ് അൽ അറാബി രണ്ടാം പകുതിയിലേക്ക് പ്രവേശിച്ചത്. അൽ സദ്ദ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ റയ്യാനും ഉം സലാലും സമനിലയിൽ പിരിഞ്ഞു (2-2). അൽ റയ്യാന്റെ ലീ ജെയ്ക്, റോഡ്രിഗോ തബാതയുമാണ് ഗോൾ നേടിയത്. ഉം സലാന്റെ മറുപടി ഗോൾ നൽകിയത് സിറിയൻ മഹ്മൂദും അൽ മവാസുമാണ്. അടുത്ത മത്സരങ്ങൾക്ക് 29ന് തുടക്കമാകും. 3 മത്സരങ്ങളാണ് രണ്ടാം ആഴ്ചയിലെ ആദ്യ ദിനത്തിൽ നടക്കുക. അൽ സദ്ദ് സ്റ്റേഡിയത്തിൽ അൽ വക്രയും ഖത്തർ എസ് സിയും തമ്മിലും അൽ ഷഹാനിയയും അൽ സദ്ദും തമ്മിൽ ഏറ്റുമുട്ടും. അൽ ജനൗബ് സ്റ്റേഡിയത്തിൽ അൽ ദുഹെയ്‌ലും അൽ അറാബിയും തമ്മിലാണ് മത്സരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com