ADVERTISEMENT

ദുബായ് ∙ മുഹറം പുതുവര്‍ഷ അവധിയുമായി ബന്ധപ്പെട്ട് റോഡ്‌സ് ആൻഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആർടിഎ) വിവിധ സര്‍വീസുകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. മെട്രോ, ബസ്, ബോട്ട്, അബ്ര സര്‍വീസുകളുടെ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 

കസ്റ്റമേഴ്സ് ഹാപ്പിനസ് സെന്റർ, ആർടിഎ

അവധി ദിനത്തില്‍ ആര്‍ടിഎ കസ്റ്റമേഴ്‌സ് ഹാപ്പിനസ് സെന്റര്‍ പ്രവര്‍ത്തിക്കില്ല. അതേസമയം, ഉമ്മുല്‍ റമൂലിലെ കസ്റ്റമേഴ്‌സ് ഹാപ്പിനസ് സെന്റർ ആര്‍ടിഎ ഹെഡ് ഓഫീസും 24 മണിക്കൂറും പ്രവര്‍ത്തിക്കും. 

മെട്രോ, ട്രാം ലൈനുകൾ

മെട്രോ റെഡ് ലൈന്‍ പുലർച്ചെ അഞ്ചു മുതല്‍ അര്‍ധരാത്രി 12 വരെ സര്‍വീസ് നടത്തും. ഗ്രീന്‍ ലൈനില്‍ രാവിലെ 5.30 മുതല്‍ അര്‍ധരാത്രി 12 വരെയായിരിക്കും സര്‍വീസ്. ദുബായ് ട്രാം സര്‍വീസ് ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ആറു മുതല്‍ പുലർച്ചെ ഒന്നു വരെയും വെള്ളിയാഴ്ച രാവിലെ ഒൻപത് മുതല്‍ പുലർച്ചെ ഒന്നു വരെയും പ്രവര്‍ത്തിക്കും. 

RTA-announces-services-timing1

ബസുകൾ

ദുബായ് ബസ്സുകളുടെ സമയവും ക്രമീകരിച്ചിട്ടുണ്ട്. ഗോള്‍ഡ് സൂക്കില്‍ നിന്ന് രാവിലെ 4.25 മുതല്‍ അര്‍ധരാത്രി 12.59 വരെ ബസ്സുകള്‍ ഓടിക്കും. ഗുബൈബയില്‍ നിന്ന് രാവിലെ 4.26 മുതല്‍ അര്‍ധരാത്രി 12.43 വരെയും സത്‌വയില്‍ നിന്ന് രാവിലെ 5 മുതല്‍ രാത്രി 11 വരെയും സര്‍വീസ് നടത്തും. 24 മണിക്കൂറും ഓടുന്ന സി-1 ബസ്സിന് മാറ്റമുണ്ടാവില്ല. ഖിസൈസ് ബസ് സ്‌റ്റേഷനില്‍ നിന്ന് രാവിലെ 4.34ന് സര്‍വീസ് തുടങ്ങി അര്‍ധരാത്രി 12.43 വരെ തുടരും. അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്‌റ്റേഷന്‍ രാവിലെ 5.5ന് തുറക്കും. രാത്രി 11.35 വരെ സര്‍വീസ് നടത്തും. ജബല്‍ അലിയില്‍ പുലർച്ചെ അഞ്ചു മുതല്‍ രാത്രി 11.22 വരെയായിരിക്കും പ്രവര്‍ത്തിക്കുക. മെട്രോ സ്‌റ്റേഷനുകളെ ബന്ധിപ്പിക്കു റാഷിദിയ, മാള്‍ ഓഫ് എമിറേറ്റ്‌സ്, ഇബ്‌നു ബത്തൂത, ദുബായ് മാള്‍, അബുഹൈല്‍, ഇത്തിസലാത്ത് സ്‌റ്റേഷനുകള്‍ പുലർ‌ച്ചെ അഞ്ചു മുതല്‍ അര്‍ധരാത്രി 12.10 വരെ പ്രവര്‍ത്തിക്കും.

അല്‍ഗുബൈബയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള ഇന്റര്‍സിറ്റി ബസ് സ്റ്റേഷന്‍ എല്ലാ സമയവും പ്രവര്‍ത്തിക്കും. അബുദാബിയിലേയ്ക്ക് രാവിലെ 5.35 മുതല്‍ അര്‍ധരാത്രി 12 വരെ പ്രവര്‍ത്തിക്കും. യൂണിയന്‍ സ്‌ക്വയറില്‍ പുലർച്ചെ 4.35 മുതല്‍ അര്‍ധരാത്രിക്ക് ശേഷം 1.25 വരെയായിരിക്കും സര്‍വീസ്. സബ്ക സ്റ്റേഷനില്‍ നിന്ന് രാവിലെ 6.15 മുതല്‍ പുലർച്ചെ 1.30 വരെയും ദെയ്റ സിറ്റി സെന്റര്‍ സ്റ്റേഷനില്‍ നിന്ന് രാവിലെ 5.35 മുതല്‍ രാത്രി 11.30 വരെയും കരാമ സ്റ്റേഷനില്‍ നിന്ന് രാവിലെ ഏഴു മുതല്‍ രാത്രി 10.23 വരെയും സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് രാവിലെ 5.55 മുതല്‍ രാത്രി 10.15 വരെയും സര്‍വീസുണ്ടാവും. എക്‌സ്റ്റേണല്‍ സ്റ്റേഷനുകളായ ഷാര്‍ജ അല്‍താവൂനില്‍ രാവിലെ 5.30 മുതല്‍ രാത്രി 10 വരെയും ഫുജൈറയില്‍ രാവിലെ 5.23 മുതല്‍ രാത്രി 9.39 വരെയും അജ്മാനില്‍ രാവിലെ 5.30 മുതല്‍ രാത്രി 11 വരെയും ഹത്ത സ്റ്റേഷനില്‍ രാവിലെ 5.30 മുതല്‍ രാത്രി 9.30 വരെയും സര്‍വീസ് നടത്തും.

ജലഗാതഗതം

ജല ഗതാഗത സര്‍വീസുകളിലും മാറ്റങ്ങളുണ്ട്. മറീന സ്റ്റേഷനിലെ വട്ടർ ബസ്സുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ അര്‍ധരാത്രി 12 വരെ സര്‍വീസുണ്ടാവും. ജദ്ദാഫ് സ്റ്റേഷന്‍ മുതല്‍ ദുബായ് വാട്ടർ കനാല്‍ സ്റ്റേഷനിലേയ്ക്ക് ഉച്ചയ്ക്ക് 12.40 മുതല്‍ 3.30 വരെയും തിരിച്ച് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 7.40 വരെയും ബോട്ടകൾ ഓടിക്കും. ദുബായ് ക്രീക്കിലുള്ള പരമ്പരാഗത അബ്രകള്‍ ഫഹീദി, സബ്ക, ദുബായ് ഓള്‍ഡ് സൂഖ് എിവിടങ്ങളില്‍ നിന്ന് ബനിയാസ്, അല്‍സീഫ് എവിടങ്ങളിലേയ്ക്ക് രാവിലെ 10 മുതല്‍ പുലര്‍ച്ചെ ഒന്നു വരെ സര്‍വീസ് നടത്തും. ഷെയ്ഖ് സായിദ് റോഡിലെ അബ്രകള്‍ വൈകിട്ട് നാലു മുതല്‍ രാത്രി 10 വരെയായിരിക്കും. ജദ്ദാഫ് മുതല്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലേയ്ക്കുള്ള ശീതീകരിച്ച അബ്രകള്‍ രാവിലെ എട്ടു മുതല്‍ അര്‍ധരാത്രി 12 വരെയും ബുര്‍ജ് ഖലീഫ സ്റ്റേഷനിലെ ഇലക്ട്രിക് അബ്രകള്‍ വൈകിട്ട് അഞ്ചു മുതല്‍ രാത്രി 11.30 വരെയും ഓടിക്കും. മറീന, അല്‍സീഫ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ബനിയാസ്, അല്‍ഫഹീദി അബ്രകള്‍ വൈകിട്ട് അഞ്ചു മുതല്‍ രാത്രി 11.30 വരെയായിരിക്കും.

RTA-announces-services-timing3

മറാസി സ്റ്റേഷനില്‍ നിന്ന് വാട്ടര്‍ഫ്രണ്ട് സ്റ്റേഷനിലേയ്ക്കുള്ള അബ്രകള്‍ 12.15,1.45, 3.15, 5.05, 6.15, 7.40, 9.30 എന്നീ സമയങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. മറാസിയില്‍ നിന്ന് ഷെയ്ഖ് സായിദ് റോഡിലേയ്ക്കുള്ള സര്‍വീസുകള്‍ 11.25,12.55, 2.25, 4.15, 5.35, 6.50, 8.40 എന്നീ സമയങ്ങളിലായിരിക്കും. തിരിച്ച് 11.50, 1.20, 2.50, 4.40, 5.55, 7.15, 9.05 എന്നിങ്ങനെയായിരിക്കും സര്‍വീസ്. അല്‍ ഗുബൈബക്കും ദുബായ് മറീനക്കും ഇടയിലുള്ള ഫെറി സര്‍വീസ് രാവിലെ 11.00, 1.00, 3.00, 5.00, 6.30 എന്നീ സമയങ്ങളിലും ഷെയ്ഖ് സായിദ് റോഡ് സ്‌റ്റേഷനിലെ രൗണ്ട് ട്രിപ്പുകള്‍ വൈകിട്ട് നാലിനും രാത്രി 10 നുമായിരിക്കും. പുതുതായി തുടങ്ങിയ ദുബായ്-ഷാര്‍ജ ഫെറി സര്‍വീസ് ഷാര്‍ജയില്‍ നിും ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെയും ഗുബൈബയില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 3 മുതല്‍ രാത്രി 11 വരെയുമായിരിക്കും. 

സൗജന്യ പാർക്കിങ്

മള്‍ട്ടി ലെവല്‍ പാര്‍കിങ് ടെര്‍മിനല്‍ ഒഴികെ എല്ലാ പാര്‍കിങ് സോണിലും സൗജന്യ പാര്‍കിങ് ആയിരിക്കും. ആര്‍ടിഎയുടെ ടെക്‌നിക്കല്‍ ടെസ്റ്റിങ് സെന്റര്‍ മുഹറം ദിവസം അവധിയായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com