ADVERTISEMENT

ദോഹ∙  സന്നദ്ധ പ്രവർത്തനം നടത്തി നടൻ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ച് ഖത്തറിലെ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ ഇന്റർനാഷനൽ. ആഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി.  ഇമാറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ ക്യാംപിൽ 200 പേർ പങ്കെടുത്തു.

റേഡിയോ സുനോ, ക്യൂബ് എന്റർടെയ്ൻമെന്റ് എന്നിവരുടെ സഹകരണത്തിലായിരുന്നു  പരിപാടി. ക്യാംപിന് ശേഷം മെസിലയിലെ ബ്രിട്ടിഷ് ഇന്റർനാഷനൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ ജിൻഷാദ് ഗുരുവായൂർ സംവിധാനം ചെയ്ത മഹായുഗം എന്ന ഹ്രസ്വചിത്രവും പ്രദർശിപ്പിച്ചു. മമ്മൂട്ടിയോടുള്ള ആദരസൂചകമായാണ് ഹ്രസ്വചിത്രം പുറത്തിറക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com