ADVERTISEMENT

അബുദാബി ∙ 100 കോടി ദിർഹം ചെലവിൽ 6 പുതിയ സ്കൂളുകളുടെ നിർമാണം ആരംഭിച്ചതായി അബുദാബിയുടെ പൊതുസേവന വിഭാഗമായ മുസാനദ അറിയിച്ചു. ബനിയാസ്, അൽറഹ്ബ, അൽറിയാദ്, അൽ ദാഹർ, അൽബാഹിയ, ഷെയ്ബ് അൽ അഷ്കർ എന്നിവിടങ്ങളിലാണ് സ്കൂളുകൾ തുടങ്ങുക. ഡിപ്പാർട്മെൻറ് ഓഫ് എജുക്കേഷൻ ആൻഡ് നോളജിന്റെ (അഡെക്) സഹകരണത്തോടെയാണ് നിർമാണം.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെയും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും നിർദേശത്തെ തുടർന്നാണ് തീരുമാനം. നൂതന സൗകര്യങ്ങളോടെ പരിസ്ഥിതി സൗഹൃദമായിട്ടായിരിക്കും സ്കൂളുകൾ നിർമിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com