ADVERTISEMENT

അബുദാബി ∙ പ്രളയദുരിതബാധിതർക്ക് കടയിലെ വസ്ത്രങ്ങൾ നൽകി മാതൃകയായ വ്യാപാരി നൗഷാദിന് അബുദാബി കേരള സോഷ്യൽ സെന്ററും ശക്തി തിയറ്റേഴ്‌സും ചേർന്നു സ്വീകരണം നൽകി.

അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ ബീരാൻകുട്ടി, ജനറൽ സെക്രട്ടറി ബിജിത്കുമാർ, ശക്തി വനിതാ കൺവീനർ പ്രിയ ബാലചന്ദ്രൻ, കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ, സ്മാർട് ട്രാവൽസ് ഉടമ അഫി അഹമ്മദ്, ശക്തി തിയറ്റേഴ്‌സ് ആക്ടിങ് പ്രസിഡന്റ് സി.കെ ഷെരീഫ്, മികച്ച ശാസ്ത്രാധ്യാപകനുള്ള അവാർഡ് നേടിയ  മനോജ് കോട്ടക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. നൗഷാദ്, മനോജ് കോട്ടക്കൽ എന്നിവർക്ക് ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് അൻസാരി  ഉപഹാരം സമർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com