ADVERTISEMENT

അബുദാബി ∙ വെല്ലുവിളികളെ അതിജീവിച്ച് ദൈനംദിന ജീവിതത്തിൽ ഇടപെടാൻ നിശ്ചയദാർഢ്യക്കാർക്ക് (ഭിന്നശേഷിക്കാർക്ക്) അവസരമൊരുക്കുന്ന പദ്ധതികൾക്ക് അംഗീകാരം. അതോറിറ്റി ഓഫ് സോഷ്യൽ കോൺട്രിബ്യൂഷൻ (മആൻ) ആണ് 44 ലക്ഷം ദിർഹത്തിന്റെ പദ്ധതികൾ പുറത്തിറക്കിയത്. 

എമിറേറ്റിലെ സാമ്പത്തിക മേഖലയുടെ ഉത്തേജനത്തിനായി അബുദാബി സർക്കാർ പ്രഖ്യാപിച്ച 5000 കോടി ദിർഹത്തിന്റെ ഗദാൻ 21 പദ്ധതിയുടെ ഭാഗമാണിത്. കാഴ്ചപരിമിതിയുള്ളവർക്ക് വചനങ്ങൾ അടയാളങ്ങളാക്കി മാറ്റുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഇതിലൊന്ന്.

സെൻസറും മറ്റും ഉപയോഗിച്ച് പോകേണ്ട സ്ഥലം കൃത്യമായി അറിയാവുന്ന മറ്റൊരു ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. ഇതുൾപ്പെടെ ഭിന്നശേഷിക്കാർക്ക് നിത്യജീവിതത്തിൽ പ്രയോജനകരമായ പദ്ധതികളാണൊരുങ്ങുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com