ADVERTISEMENT

ഷാർജ∙ അക്ഷരം സാംസ്കാരികവേദി യു എ ഇയിലെ വിദ്യാർഥികൾക്കായി കഥ, കവിത രചനാ മത്സരം നടത്തുന്നു. 8 മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. കവിത 40 വരിയിലും കഥ 400 വാക്കുകളിലും കവിയരുത്. രചനകൾ ടൈപ്പ് ചെയ്ത് പി ഡി എഫ് ഫോർമാറ്റിൽ അയയ്ക്കണം. പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാന അധ്യാപകൻറെ സാക്ഷ്യപത്രം രചനയോടൊപ്പം ഉണ്ടായിരിക്കണം. പേര്, വിലാസം എന്നിവ പ്രത്യേകം എഴുതിയിരിക്കണം.

യുഎഇ അക്ഷരം സാംസ്കാരികവേദിയുടെ 19–ാം വാർഷികത്തോട് അനുബന്ധിച്ചാണ് മത്സരം. ഒക്ടോബർ 25ന് നടക്കുന്ന വാർഷികാഘോഷത്തിൽ വിജയികൾക്ക് സമ്മാനം നൽകും. മത്സരത്തിനു ലഭിക്കുന്ന രചനകളിൽ നിന്ന് തിരഞ്ഞെടുത്തവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും. രചനകൾ അയക്കേണ്ട ഇ മെയിലും വിലാസവും:aksharam2000@gmail.com, P B 30748,New Ind.Area, Ajman, UAE.  വിവരങ്ങൾക്ക് :+971 52 708 8422, +971 56 668 0022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com