ADVERTISEMENT

കുവൈത്ത് സിറ്റി ∙ പൊതു ഇടങ്ങളിൽ പൈജാമ ധരിച്ച് ഇറങ്ങുന്നത് നിരോധിക്കണമെന്ന് എം‌പി. രാജ്യത്തിന്റെ മൂല്യങ്ങൾക്കു നിരക്കാത്ത ഇത്തരം കാര്യങ്ങൾക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കണമെന്നും മൂസാ അൽ മുതൈരി എം‌പി സമർപ്പിച്ച കരടു ബില്ലിൽ നിർദേശിച്ചു.

പൊതു ഇടങ്ങളിൽ അസഭ്യവും അശ്ലീലവും വംശീയ വിരോധം പരത്തുന്നതുമായ പദപ്രയോഗം, പൊതുനിയമത്തിനും സദാചാരത്തിനും വിഘ്നം വരുത്തും വിധമുള്ള രൂപങ്ങളും പടങ്ങളുമുള്ള വസ്ത്രം, ഉറക്ക വസ്ത്രമായി കരുതുന്ന പൈജാമയും അടിവസ്ത്രങ്ങളും പൊതു ഇടങ്ങളിൽ ധരിക്കൽ, പൊതുജനങ്ങൾക്ക് പ്രയാസം വരുത്തും വിധമുള്ള ശബ്ദത്തിൽ പാട്ടും സംഗീതവും, അധികൃതരുടെ അനുമതി കൂടാതെ മതിലുകളിൽ എഴുതൽ, കുട്ടികളെയും വനിതകളെയും ഭയപ്പെടുത്തുന്നതോ അവർക്ക് അപകടം വരുത്തുന്നതോ ആയ നടപടികൾ, അനുമതി കൂടാതെ മറ്റുള്ളവരുടെ പടമെടുക്കൽ, പൊതുസേവന ഇടങ്ങളിൽ ക്യൂ പാലിക്കാതിരിക്കൽ എന്നിവ ശിക്ഷാർഹമാക്കണമെന്ന് ബിൽ നിഷ്കർഷിക്കുന്നു.

പാർലമെന്റിന്റെ നിയമ-നിയമനിർമാണ സമിതിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ ബിൽ പാർലമെന്റ് പരിഗണിക്കൂ. ബില്ലിൽ ഉന്നയിച്ച വിഷയങ്ങൾ പലതും വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച് ഭരണഘടന നൽകുന്ന സം‌രക്ഷണവുമായി പൊരുത്തപ്പെടുന്നതാണോ എന്ന കാര്യം പ്രധാനമായും പരിശോധിക്കേണ്ടതായും വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com