ADVERTISEMENT
റാസൽഖൈമ∙ സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ ഓണാഘോഷം വർണശബളമായി കൊണ്ടാടി. സമ്പൽ സമൃദ്ധിയുടെ ഗൃഹാതുരതയുണർത്തുന്ന ഓണപ്പാട്ടിന്റെ അകമ്പടിയോടെ കുട്ടികൾ മാവേലിയെ വരവേറ്റു. ചെണ്ടമേളം, തിരുവാതിര, നാടൻപാട്ടുകൾ തുടങ്ങിയവ  അവതരിപ്പിക്കുകയും പൂക്കളങ്ങളുമൊരുക്കുകയും ചെയ്തു. വിവിധ ദേശങ്ങളിൽ നിന്നുള്ള കുട്ടികൾ കേരളീയ വേഷമണിഞ്ഞ് സാംസ്കാരികോത്സവത്തിൽ  ആവേശപൂർവം പങ്കെടുത്തു. വടംവലി, പൂക്കള മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു . സ്കൂൾ പ്രിൻസിപ്പാൾ പ്രഫ.എം.അബുബക്കർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com