ADVERTISEMENT

ദുബായ് ∙ എക്സ്പോയ്ക്കു മുന്നോടിയായി നടത്തിയ അൽ യലായിസ്, അൽ അസായൽ റോഡ് നവീകരണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുത്തു. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായും എമിറേറ്റ്സ് റോഡുമായും ബന്ധിപ്പിക്കുന്നതാണ് അൽ യലായിസ് റോഡ്. അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ് എന്നിവയുടെ സമാന്തര പാതയാണ് അൽ അസായൽ റോഡ്.

യാത്ര, അതിവേഗം

അൽ ഫുർജാൻ, ഡിസ്കവറി ഗാർഡൻസ്, ജബൽ അലി ഡവലപ്മെന്റ് മേഖലകളിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ പാതകൾ സഹായിക്കും. നവീകരണം പൂർത്തിയായതോടെ അൽ യലായിസ് സ്ട്രീറ്റിന്റെ ഇരുദിശകളിലേക്കും മണിക്കൂറിൽ 20,000 വാഹനങ്ങൾക്കു പോകാനാകുമെന്ന് ആർടിഎ ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു. ഷെയ്ഖ് സായിദ് റോഡ് 7ാം ഇന്റർചേഞ്ചിൽ നിന്നു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കു 4 മിനിറ്റ് കൊണ്ട് എത്താൻ കഴിയും.

Al-Yalayis-Al-Asayel-Streets1

നവീകരണം ഇങ്ങനെ

നവീകരണത്തിന്റെ ഭാഗമായി അൽ യലായിസ് റോഡ് 6 കിലോമീറ്റർ നീട്ടി. ഷെയ്ഖ് സായിദ് റോഡ്, അൽ ഹൂദ് ഇന്റർചേഞ്ച് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാക്കാൻ ഇതു സഹായകമാകും. ജാഫ്സ, ജുമൈറ ഐലൻഡ്സ്, എമിറേറ്റ്സ് ഹിൽസ് എന്നിവിടങ്ങളെ ബന്ധിപ്പിച്ച്  അൽ അസായൽ റോഡ് 5 കിലോമീറ്ററും നീട്ടിയിട്ടുണ്ട്. ഇതുമൂലം മണിക്കൂറിൽ 9,000 വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയും. അൽ ഖൈൽ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവയെ ബിസിനസ് ബേ, ജബൽഅലി ഇൻഡസ്ട്രിയൽ മേഖലയുമായി ബന്ധിപ്പിക്കാനും കഴിയും. അൽ യലായിസ് സ്ട്രീറ്റിലെ ലെയ്നുകളുടെ എണ്ണം 3 ൽ നിന്ന് 5 ആക്കി. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് വരെയുള്ള ഭാഗത്താണിത്. രാവിലത്തെയും വൈകിട്ടത്തെയും ഗതാഗതത്തിരക്ക് കുറയ്ക്കാൻ ഇതു സഹായകമാകും. ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിന്റെ ഫ്ലൈ ഓവറുകളുമായി ചേരുന്ന ഭാഗത്ത് ലെയ്നുകളുടെ എണ്ണം ഓരോ ദിശയിലേക്കും 7 ആക്കി.

കൂടുതല്‍ വികസനം

ഇത്തിഹാദ് റോഡ് പദ്ധതി മുൻനിർത്തിയുള്ള 2 മേൽപ്പാതകളുടെയും സിഗ്നലോടുകൂടിയ ജംക്‌ഷനുകളുടെയും നിർമാണം പുരോഗമിക്കുകയാണ്. ആദ്യത്തേത് അൽ യലായിസ് റോഡ്-അൽ അസായൽ റോഡ് സ്ട്രീറ്റ് ഇന്റർസെക്‌ഷനിലും രണ്ടാമത്തേത് അൽ അസായൽ സ്ട്രീറ്റിന്റെ തെക്കുഭാഗത്തുനിന്നു കിഴക്കുഭാഗത്തേക്കുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com