ADVERTISEMENT

സലാല ∙ ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയുടെ കീഴിൽ രൂപീകരിച്ച ഡാൻസ് ഫോറത്തിന് തിരി തെളിഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന ചടങ്ങിൽ ഡാൻസ് ഫോറം പ്രൊഫ. കലാമണ്ഡലം കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ മൻപ്രീത് സിംഗ് മുഖ്യാതിഥി ആയിരുന്നു. പ്രൊഫ.കലാമണ്ഡലം കൃഷ്ണകുമാറിന്റെ കഥകളി അവതരണം ശ്രദ്ധേയവും കൗതുകം നിറഞ്ഞതുമായിരുന്നു. 

കലാക്ഷേത്ര ശ്രീലക്ഷ്മി കൃഷ്ണകുമാറിന്റെ ഭരതനാട്യവും ഗായത്രി ശ്രീകുമാറിന്റെ കഥകളി പൂതന മോക്ഷവും വിസ്മയ മോഹൻദാസിന്റെ മോഹിനിയാട്ടവും സദസ്സിനു പ്രത്യേക ദൃശ്യാനുഭവം നൽകി. പൂതന മോക്ഷത്തിന്റെ അവസാന രംഗം കണ്ട് സദസ്സ് മുഴുവൻ എഴുന്നേറ്റു നിന്ന് കൈയടിച്ചു. പുതിയ തലമുറയിലെ പലർക്കും കഥകളി ഒരു നവ്യാനുഭവം ആയിരുന്നു. മലയാളികൾക്ക് പുറമെ മറ്റു ഭാഷക്കാരും കഥകളി കാണാൻ എത്തിയിരുന്നു.

ഡാൻസ് ഫോറം ഭാരവാഹികളായ കൺവീനർ അരുൺ കുമാർ, കോ കൺവീനർ ഈപ്പൻ പനയ്ക്കൽ, സെക്രട്ടറി ഡോ. ദീപ കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അർജുൻ എസ് ഉണ്ണിത്താൻ, ആനന്ദ്, ഹർഷ റാം, അശ്വതി, ശിൽപ ജോൺ, ഉപദേശക സമിതി അംഗങ്ങളായ ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് ചെയർമാൻ മോഹൻദാസ്, കേരള വിഭാഗം കൺവീനർ സുരേഷ് ബാബു, ആർട് ഓഫ് ലിവിങ് സലാല കൺവീനർ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com