ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ ഇന്ത്യൻ എംബസി ഷെൽട്ടറിൽ കഴിയുന്നവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇതു സംബന്ധിച്ച നടപടികൾ ഉടനെയുണ്ടാകുമെന്നും ഷെൽട്ടർ സന്ദർശിച്ച മന്ത്രി അന്തേവാസികൾക്ക് ഉറപ്പുനൽകി. ഷെൽട്ടറിലെ സൗകര്യങ്ങളെക്കുറിച്ച് അദ്ദേഹം  ചോദിച്ചറിഞ്ഞു.

സ്വദേശി വീടുകളിൽനിന്നും മറ്റും രക്ഷപ്പെട്ട് എംബസിയിൽ എത്തുന്ന വനിതാ ഗാർഹിക തൊഴിലാളികളെ പാർപ്പിക്കുന്ന ഇടമാണ് ഷെൽട്ടർ. രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുരളീധരൻ ഇന്നലെയാണ് കുവൈത്തിൽ എത്തിയത്. ഇന്ത്യൻ എംബസി മിലേനിയം ഹോട്ടലിൽ ഒരുക്കിയ പ്രവാസി സമൂഹ പ്രതിനിധികളുടെ സംഗമത്തിലും ബിജെപിയുടെ പ്രവാസി ഘടകമായ ഭാരതീയ പ്രവാസി പരിഷത്ത് പ്രവർത്തകരുടെ യോഗത്തിലും മന്ത്രി സംബന്ധിച്ചു.

ഇന്ന് കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹ്, സാമ്പത്തികകാര്യമന്ത്രി മറിയം അൽ അഖീൽ എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. വിമാനത്താവളത്തിൽ ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗർ, കുവൈത്ത് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com