ADVERTISEMENT

അബുദാബി∙  ഇൻകാസും അബുദാബി മലയാളി സമാജവും ചേർന്ന് പള്ളിക്കൽ അൻസാരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. 

അനുസ്മരണ സമ്മേളനത്തിൽ സമാജം ആക്ടിങ് പ്രസിഡൻറ് സലിം ചിറക്കൻ അധ്യക്ഷത വഹിച്ചു. കലാ സാംസ്കാരിക, രാഷ്ട്രീയ, നാടക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന പള്ളിക്കൽ അൻസാരി പദവി ആഗ്രഹിക്കാത്ത ആളായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണെന്നും പ്രസംഗകർ അനുസ്മരിച്ചു.

സമാജം ജനറൽ സെക്രട്ടറി പി.കെ ജയരാജ്, കെഎസ്.സി പ്രസിഡന്റ് എ.കെ ബീരാൻകുട്ടി, ഇൻകാസ് അബുദാബി പ്രസിഡന്റ് യേശുശീലൻ, ട്രഷറർ നിബു സാം ഫിലിപ്പ്, സമാജം ചീഫ് കോ–ഓർഡിനേറ്റർ സതീഷ്, സമാജം മുൻ ജനറൽ സെക്രട്ടറി എ.എം അൻസാർ, അനൂപ് നമ്പ്യാർ, സതീഷ് കുമാർ, പി.ടി റഫീഖ്, എംയു ഇർഷാദ്, ഷുക്കൂർ ചാവക്കാട്, അഷറഫ് പട്ടാമ്പി, അജിത്, അമർസിങ്, പുന്നൂസ് ചാക്കോ, സഫറുള്ള പാലപ്പെട്ടി, ടിവി സുരേഷ്കുമാർ, ബാബു വടകര, എം.എ ഹാഷിം, വിജയരാഘവൻ, അഹദ് വെട്ടൂർ, ടി.പി ഗംഗാദരൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com