ADVERTISEMENT

ദോഹ ∙ ഓണാഘോഷത്തിൽ റെക്കോർഡിട്ട് പ്രവാസി കൂട്ടായ്മയായ മലയാളി സമാജം. ഉം സലാലിലെ ബർസാൻ യൂത്ത് സെന്ററിൽ നടന്ന ഓണാഘോഷം ഇന്ത്യൻ അംബാസഡർ പി. കുമരൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘടനയായ കാക് ഖത്തറുമായി സഹകരിച്ചാണ് തൊഴിലാളികൾക്കൊപ്പം ഓണാഘോഷം നടത്തിയത്. വിവിധ ക്യാംപുകളിൽ നിന്നുള്ള 1,000 തൊഴിലാളികൾ ഉൾപ്പെടെ 2,500 പേർ ഓണസദ്യയിൽ പങ്കെടുത്തു. ദോഹയിൽ ഇതാദ്യമാണ് 2,500 പേർ പങ്കെടുക്കുന്ന ഓണാഘോഷം.

മലയാളി സമാജം അംഗങ്ങൾ വീട്ടുരുചിയിൽ തയാറാക്കിയ 35 വിഭവങ്ങളുൾപ്പെടുന്ന സദ്യയാണ് ഒരുക്കിയത്. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ഓണസദ്യ വൈകിട്ട് 5 വരെ നീണ്ടു. അംബാസഡർ പി.കുമരൻ തൊഴിലാളികൾക്കൊപ്പം സദ്യ കഴിച്ചതും ഏറെ ശ്രദ്ധേയമായി. സദ്യക്കാര്യത്തിൽ മാത്രമല്ല മെഗാ തിരുവാതിരയുടെ കാര്യത്തിലും മലയാളി സമാജം ദോഹയിൽ പുതിയ റെക്കോർഡിട്ടു. 10 മുതൽ 50 വയസ് വരെയുള്ള 150 പേർ പങ്കെടുത്ത മെഗാ തിരുവാതിരയാണ് നടത്തിയത്.  ഓണനാളിലെ കേരളത്തെ പുനരാവിഷ്‌കരിച്ചായിരുന്നു ആഘോഷം.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് മാവേലിയെ വേദിയിലേക്ക് ആനയിച്ചത്. എംബസി കൗൺസിലർ രാജേഷ് കാംബ്ലി, ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് എ.പി.മണികണ്ഠൻ, വൈസ് പ്രസിഡന്റ് വിനോദ്കുമാർ, മലയാളി സമാജം പ്രസിഡന്റ് ആനന്ദ് നായർ, കാക് ഖത്തർ പ്രസിഡന്റ് സുബൈർ പാണ്ഡവത്ത്, റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു. കോൽ കളി, തൊഴിലാളികളുടെ ഗാനാലാപനം, സാമ്പാർ ടീമിന്റെ സംഗീത വിരുന്ന്, കൈതോല ടീമിന്റെ നാടൻ പാട്ടുകൾ, മലയാളി സമാജം അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com