ADVERTISEMENT

ദുബായ് ∙ യുഎഇ ബഹിരാകാശ യാത്രയുടെ ചരിത്രദൗത്യത്തിനു കുതിക്കുന്ന കൂറ്റൻ റോക്കറ്റിന് ദേശീയ പതാകയുടെ വർണം. രാജ്യം ഉറ്റുനോക്കുന്ന ഹസ്സാ അൽ മൻസൂരിയുടെ ബഹിരാകാശ യാത്രയ്ക്കുള്ള ആകാശ പേടകത്തെ വഹിക്കുന്ന സോയൂസ് എഫ് ജി റോക്കറ്റാണ് ദേശീയ പതാകയിൽ പൊതിയുന്നത്.

uae-rocket

ബഹിരാകാശത്തേക്ക് പുറപ്പെടുന്ന കസാഖിസ്താനിലെ ബൈക്കന്നൂർ കോസ് ഡ്രോമിലാണ് യാത്രയ്ക്കുള്ള അവസാന മിനുക്കുപണികൾ പുരോഗമിക്കുന്നത്. യുഎഇ പൗരന്മാരായ ഹസ്സാ അൽ മൻസൂരിയെയും പകരക്കാരനായ സുൽത്താൻ അൽ നയാദിയെയും ബഹിരാകാശ യാത്രയ്ക്ക് സജ്ജമാക്കിയ ദുബായിലെ  മുഹമ്മദ് ബ്ൻ റാഷിദ് സ്പേസ് സെന്ററിന്റെ മുദ്രയും റോക്കറ്റിലുണ്ട്. 

സെപ്റ്റംബർ 25നുള്ള ബഹിരാകാശ കുതിപ്പിന്റെ മുന്നോടിയായി തിങ്കളാഴ്ച കസാാഖസ്താനിലെ ബൈക്കന്നൂർ കോസ് ഡ്രോമിൽ ആകാശവാഹനം സ്ഥാപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com