ADVERTISEMENT

ഷാര്‍ജ∙ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ നവംബര്‍ 15 ന് നടക്കുന്നമെഗാ ഓണാഘോഷത്തോടനുബന്ധിച്ച് കള്‍ച്ചറല്‍ കമ്മിറ്റി നടത്തിയ തിരുവാതിര മത്സരത്തില്‍ പ്രാണസൂര്യ ടീം ജേതാക്കളായി. മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ഷാര്‍ജ രണ്ടാം സ്ഥാനവും വേദ(ഡബ്ല്യു എസ്.എസ്.)മൂന്നാം സ്ഥാനവും നേടി.

mega-thiruvathira-sharjah-2

ഒന്നാം സ്ഥാനം നേടിയ ടീമിന്‍റ തിരുവാതിര മെഗാ ഓണം പരിപാടിയില്‍ അവതരിപ്പിക്കും. പത്തു ടീമുകളാണ് വാശിയേറിയ മത്സരത്തില്‍ മാറ്റുരച്ചത്. വൈസ് പ്രസിഡന്‍റ് എസ്.മുഹമ്മദ് ജാബിര്‍ ഉദ്ഘാടനം ചെയ്തു.ഓഡിറ്റര്‍ വി.കെ.പി.മുരളീധരന്‍, ജോയിന്‍റ് ട്രഷറര്‍ ഷാജി.കെ.ജോണ്‍, കള്‍ച്ചറല്‍ കമ്മിറ്റി കോ ഒാഡിനേറ്റര്‍ ജാഫര്‍ കണ്ണാട്ട്, കണ്‍വീനര്‍ മനോജ് വര്‍ഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഏബ്രഹാം ചാക്കോ,മാധവന്‍ നായര്‍, അജയ്കുമാര്‍ എസ് പിള്ള, ഹരിലാല്‍, നൗഷാദ് ഖാന്‍ എന്നിവര്‍ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com