ADVERTISEMENT

‌അബുദാബി ∙ സ്വദേശികളായ ബിരുദ വിദ്യാർഥികൾക്ക് വേനലവധിക്കാലത്ത് ജോലി ചെയ്യുന്നതിനും തൊഴിൽ പരിശീലനത്തിനും മികച്ച അവസരമൊരുക്കിയതിന്, ഫിനാബ്ലർ ഗ്രൂപ്പിലെ പ്രമുഖ ധന വിനിമയ ബ്രാൻഡ് യുഎഇ എക്സ്ചേഞ്ചിന്, യുഎഇ മനുഷ്യ വിഭവ - എമിറൈറ്റേസേഷൻ വകുപ്പിന്റെ അംഗീകാരം. മന്ത്രാലയം പ്രഖ്യാപിച്ച 'നാഷനൽ പ്രോഗ്രാം ഫോർ സ്റ്റുഡന്റ്സ് ഇന്റേൺഷിപ്പ് ആൻഡ് സമ്മർ ജോബ്‌സ്' എന്ന പരിപാടിയിൽ പങ്കാളിത്തവും അവസരങ്ങളും ഒരുക്കിയതിനുള്ള അംഗീകാരം മന്ത്രി നാസർ ബിൻ താനി ജുമാ അൽ ഹാംലിയിൽ നിന്ന് യുഎഇ എക്സ്ചേഞ്ച് കൺട്രി ഹെഡ് അബ്ദെൽ കരീം അൽ കായേദ് ഏറ്റുവാങ്ങി.  

'താലീം' എന്ന ഈ പരിപാടിയിലൂടെ നാല് മുതൽ എട്ട് ആഴ്ചകൾ വരെ തങ്ങളുടെ പ്രവർത്തിസ്ഥലങ്ങളിൽ യുവ വിദ്യാർഥികൾക്ക് നേരിട്ട് പരിശീലനം ഒരുക്കിയിരുന്നു. വിദ്യാർഥികളിൽ യോഗ്യരായവർക്ക് ഒഴിവനുസരിച്ച് സ്ഥിരം ജോലി നൽകുന്നതിനും സംവിധാനമുണ്ടാക്കിയിരുന്നു. രാജ്യത്തെ വിദ്യാസമ്പന്നരായ യുവതലമുറയെ ഭാവിയിലേക്ക് സജ്ജമാക്കുന്നതിൽ ശ്രദ്ധേയമായ സഹകരണം ഉറപ്പു വരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ആ ദൗത്യം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ ചാരിതാർഥ്യമുണ്ടെന്നും അബ്ദെൽ കരീം അൽ കായേദ് പറഞ്ഞു. നാടിന്റെ സുസ്ഥിര വളർച്ചയിൽ വിദ്യാർഥിസമൂഹം നിർണ്ണായക സ്ഥാനം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com