ADVERTISEMENT

ദോഹ ∙ ലോക കാഴ്ച ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ സർക്കാർ സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും നേത്ര പരിശോധന നടത്തും. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശോധന . വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനാചരണം. സാംക്രമിക ഇതര രോഗ പ്രതിരോധ വിഭാഗത്തിലെ അന്ധത പ്രതിരോധ പ്രോഗ്രാം സംഘമാണ് പരിശോധന നടത്തുന്നത്. 

വിദ്യാഭ്യാസ മന്ത്രാലയം, പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. നേത്ര രോഗങ്ങളും അന്ധതയും പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ആരോഗ്യ ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള പരിപാടികളാണ് നടത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com