ADVERTISEMENT

ദോഹ ∙പൂർണമായും നിർമിച്ചെടുത്ത ലോകത്തിലെ ഏറ്റവും മനോഹരവും സുസ്ഥിരവുമായ നഗരമായി ബരാഹത് മിഷെറിബ്. മിഷെറിബ് ഡൗൺടൗൺ ദോഹയുടെ ഹൃദയഭാഗത്തെ ഏറ്റവും ആകർഷണമായ നഗരമാണ്. പഴയ അങ്ങാടി ശൈലിയിൽ ചതുരാകൃതിയിലാണ് നഗരത്തിന്റെ നിർമാണം. ഉള്ളിലേക്ക് മടക്കിവയ്ക്കാവുന്ന തരത്തിൽ തുറന്നിരിക്കുന്ന ഏറ്റവും വലിയ മേൽക്കൂരയാണ് ഈ നഗരത്തിന്റെ സവിശേഷത. മേഖലയിൽ ഇത്തരം വലിയ മേൽക്കൂരയുള്ള നഗരം ഇതാദ്യമാണ്.

സാമൂഹികവൽകരണത്തിനും പരസ്പര ബന്ധിത ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനുമുള്ള തുറന്ന കേന്ദ്രം എന്ന അർഥം വരുന്ന അൽ ബരാഹ എന്ന അറബിക് പദത്തിൽ നിന്നാണ് ബരാഹത് മിഷെറിബ് എന്ന് നാമകരണം ചെയ്തത്. മിഷെറിബ് പ്രോപർട്ടീസാണ് നഗരം നിർമിച്ചത്. തണുത്ത വായു നിറയ്ക്കാൻ നൂതനമായ ശിതീകരിച്ച ജലാശയ സംവിധാനമാണുള്ളത്.

ഈ മികവുറ്റ സംവിധാനമുള്ളതിനാൽ നഗരത്തിലെ ഹോട്ടലുകളിൽ എത്തുന്നവർക്ക് പുറത്തിരുന്ന് ഭക്ഷണം കഴിക്കാം. 7,000 ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള ബരാഹത് മിഷെറിബ് ദേശീയ ആഘോഷങ്ങളും പൊതു, സ്വകാര്യ പരിപാടികൾക്കും മികച്ച സ്ഥലമാണ്. റീട്ടെയ്ൽ സ്ഥാപനങ്ങളും ഹോട്ടലുകളുമാണ് ഇവിടെയുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com