ADVERTISEMENT

അബുദാബി ∙ തലസ്ഥാന നഗരിയിൽ എത്തുന്നതിന് 2 ബസ് മാറിക്കയറേണ്ടിവന്നാൽ ഇരട്ട നിരക്ക് ഈടാക്കില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. 2 മണിക്കൂറിനകം മാറിക്കയറുന്നവർക്കാണ് ആനുകൂല്യം. എന്നാൽ, നഗരത്തിൽ സഞ്ചരിക്കുന്ന ഓരോ  കിലോമീറ്ററിനും 5 ഫിൽസ് വീതം ഈടാക്കും.

ഉദാഹരണത്തിന് മുസഫയിൽനിന്ന് ഷെയ്ഖ് സായിദ് സ്റ്റേഡിയം വഴി അബുദാബിയിലേക്ക് പോകുന്നവർക്കു 2 ബസ് മാറി കയറണമെങ്കിലും വ്യത്യസ്ത നിരക്ക് ഈടാക്കില്ല. നേരത്തേ ഈ യാത്രയ്ക്ക് 6 ദിർഹം നൽകേണ്ടിയിരുന്നു. പുതിയ നിയമം അനുസരിച്ച് കുറഞ്ഞ ദൂരമാണ് നഗരത്തിൽ സഞ്ചരിക്കുന്നതെങ്കിൽ നേരത്തെ നൽകിയതിനെക്കാൾ കുറഞ്ഞ നിരക്കേ ഈടാക്കൂ.

നഗരത്തിൽ ടോൾ ഏർപ്പെടുത്തുന്നതിന് മുന്നോടിയായാണ് പരിഷ്കാരം. ഇന്നു മുതൽ കൂടുതൽ റൂട്ടുകളിൽ ബസ് ഏർപ്പെടുത്തിയതും നിലവിലുള്ള റൂട്ടുകൾ ജനവാസ കേന്ദ്രങ്ങളിലൂടെയാക്കി പരിഷ്കരിച്ചതും ബസ് സർവീസ് കൂടുതൽ ജനകീയമാകാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com