ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുടുംബ സം‌രക്ഷണ നിയമം ലംഘിക്കുന്നവർക്ക് 6 മാസം തടവ് അനുശാസിക്കുന്ന നിയമഭേദഗതി പാർലമെന്റിന്റെ വനിതകൾക്കും കുട്ടികൾക്കുമായുള്ള സമിതി അംഗീകരിച്ചു. കുടുംബത്തിൽ മെച്ചപ്പെട്ട അന്തരീക്ഷം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതിക്ക് അംഗീകാരം നൽകിയതെന്ന് സമിതി അധ്യക്ഷ സഫാ അൽ ഹാഷിം എം‌പി അറിയിച്ചു.

കുടുംബത്തിലെ പുരുഷനോ സ്ത്രീയോ കുട്ടികളോ ഇരളായാലും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. 6 മാസത്തെ തടവിന് പുറമേ സാമൂഹിക സേവനവും നിർബന്ധമാക്കും. സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനമാകും സാമൂഹിക സേവനത്തിന്റെ ഭാഗമായി ചെയ്യേണ്ടി വരിക. സമിതിയുടെ അംഗീകാരം ആയതോടെ നിർദേശം ഇനി പാർലമെന്റിന്റെ പരിഗണനയ്ക്കു സമർപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com