ADVERTISEMENT

അബുദാബി ∙ ഉപ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് അബുദാബിയിൽനിന്നൊരു വോട്ടുവണ്ടി. കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 5 നിയോജകമണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിക്കാനാണു കോൺഗ്രസിന്‍റെ പ്രവാസി സംഘടനയായ ഇൻകാസിന്‍റെ നേതൃത്വത്തിൽ വോട്ടുവണ്ടി പര്യടനം നടത്തുന്നത്. ഇൻകാസ് അബുദാബി പ്രസിഡന്‍റ് യേശു ശീലന്‍റ നേതൃത്വത്തിൽ വൈസ് പ്രസിഡന്‍റ് എഎം അൻസാർ, ജോയിന്‍റ് സെക്രട്ടറി വിജയരാഘവൻ, ഇൻകാസ് യുഎഇ ട്രഷറർ ഷിബു വർഗീസ്, മുതിർന്ന കോൺഗ്രസ് നേതാവ് സോമരാജൻ എന്നിവരടങ്ങിയ വോട്ടുവണ്ടി സംഘം യാത്ര നാട്ടിലേക്കു തിരിച്ചു.

നാളെ കോന്നി നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പിവി മോഹൻരാജിനുവേണ്ടി വോട്ട് അഭ്യർഥിക്കുന്ന പ്രവാസി വോട്ടുവണ്ടി 13ന് അരൂർ നിയോജകണ്ഡലത്തിൽ ഷാനിമോൾ ഉസ്മാനുവേണ്ടി പ്രചാരണത്തിന് ഇറങ്ങും. അന്നു വൈകിട്ട് എറണാകുളത്ത് ടി.ജെ. വിനോദിനുവേണ്ടിയും പിറ്റേന്ന് വട്ടിയൂർകാവിൽ മോഹൻകുമാറിനു വേണ്ടിയുമാണ് പ്രവാസി വോട്ടുവണ്ടി പ്രചാരണത്തിന് ഇറങ്ങുക.

കാസർകോട് ഇൻകാസിന്‍റെ നേതൃത്വത്തിലാ ണ് മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എംസി ഖമറുദ്ദീൻ വേണ്ടി പ്രചാരണം നടത്തുക. ഈ സമയത്ത് നാട്ടിലുള്ള ഇൻകാസ് പ്രവർത്തകരും കുടുംബാംഗങ്ങളും വോട്ടുവണ്ടി പ്രചാരണത്തിന്‍റെ ഭാഗമാകുമെന്നും ക്യാപ്റ്റൻ യേശുശീലൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലും പ്രവാസി വോട്ടുവണ്ടി പര്യടനം നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com