ADVERTISEMENT

ദോഹ∙ വീസ, തൊഴിൽ ചട്ടങ്ങൾ സംബന്ധിച്ച ഖത്തർ സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങൾ സ്വാഗതാർഹമെന്ന് ഇന്ത്യൻ അംബാസഡർ പി.കുമരൻ. മാതാപിതാക്കളുടെ    സ്‌പോൺസർഷിപ്പിൽ തന്നെ മക്കൾക്ക് ജോലി ചെയ്യാനുള്ള അനുമതി ഖത്തറിലെ  ഇന്ത്യ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന്  പ്രയോജനം ചെയ്യും. ഒട്ടുമിക്ക പ്രവാസികളുടെയും മക്കൾ വളരുന്നതും പഠനം പൂർത്തിയാക്കുന്നതും ഇവിടെയാണ്.

പുതിയ തീരുമാനം അവർക്ക് മികച്ച ജീവിതം കെട്ടിപ്പെടുക്കാൻ കൂടുതൽ എളുപ്പമാക്കും. കമ്പനികൾക്ക് താൽക്കാലിക വീസ അനുവദിക്കുന്നതിലൂടെ സ്ഥിര തൊഴിൽ വീസയുടെ സങ്കീർണ നടപടിക്രമങ്ങൾ വേണ്ടിവരില്ല.ഇത് ഹ്രസ്വകാല ബിസിനസ്, കരാർ-മാനേജ്‌മെന്റ് സന്ദർശനം എന്നിവയെല്ലാം കൂടുതൽ എളുപ്പമാക്കും. തൊഴിൽ നിയമങ്ങളിൽ  അടുത്തിടെ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ വഴി താൽക്കാലിക വീസയിലെത്തുന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ പ്രവാസികളുടെ ആൺമക്കൾക്ക് സ്‌പോൺസർഷിപ് മാറാതെ തന്നെ രാജ്യത്ത് ജോലി ചെയ്യാൻ അനുമതി, കമ്പനികൾക്ക് താൽക്കാലിക വീസ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവന നിരക്കിൽ 20 % കുറവ് എന്നീ   3 സുപ്രധാന തീരുമാനങ്ങളാണ്   ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com